സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


രാവിലത്തെ ചായ കഴിഞ്ഞ്
ടി വി കണ്ടിരിക്കുമ്പോൾ
അച്‍ഛൻ ഉറക്കം
തൂങ്ങാറുണ്ടെന്നും....
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുുമെന്നും...
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരും ഒന്ന്
മയങ്ങുമെന്നും..
പറമ്പിൽ
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും..
വൈകുന്നേരം
മുറ്റത്തെ മാവിൽ തണൽ
സിറ്റ് ഔട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും...
അഞ്ചുമണിയുടെ വെയിൻ
ഊണുമേശപ്പുറത്ത്
വിരിയിടുമെന്നും..
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്‍

 

ആതിര കൃഷ്ണൻ
10.A സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത