സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/നന്മയുടെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ ശുചിത്വം

വ്യക്തി ശുചിത്വമെന്നത്
യുഗായുഗങ്ങൾക്ക് മുമ്പേയുണ്ടായ തത്വം
വ്യക്തിശുചിത്വമെന്നത് മർത്യൻ ശീലിച്ചാൽ
സകുടുംബങ്ങളും രോഗമുക്തരായീടും.
ഈ നേർ ബോധം സമൂഹമുൾക്കൊള്ളണം
എങ്കിലേ ഇനി വരുന്ന തലമുറയ്ക്ക്
തുടർ കാല ജീവിതം സാധ്യമാകൂ
2020 ൽ എത്തിയ നാം
മാലിന്യങ്ങൾ കുന്നു കൂട്ടി
അശുദ്ധവായു ശ്വസിച്ച മനുഷ്യൻ.
പലവിധ രോഗങ്ങളിൽ കീഴ്പ്പെടുന്നു
അതിലൊരു വൈറസാം കൊറോണയെപേടിച്ച
മനുഷ്യന്റെ ജീവിതം ലോക്ക് ഡൗണിൽ തുടരുന്നു
ഇനിയെന്തെന്നുള്ള ചിന്തയിൽ...
അതിനൊരുത്തരമാണ് ശുചിത്വം

അൻസ. ടി.ആർ
2 സെന്റ്. മേരീസ്എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത