സ്വപ്നമാം ഭൂമിയിൽ അക്ഷരങ്ങളുമായി
എൻമുന്നിൽ വന്നൊരു പ്രകാശമേ നീ.
അറിവായ് സ്നേഹമായ് എന്നിൽ
നിറഞ്ഞവനാണെൻ ഗുരു.
പാഠമായ് പഠനമായ് ജീവിത
ലക്ഷ്യങ്ങൾക്കു തുണയായി നീ.
സൗഹൃദമായ് അടുത്തു വന്നാ
ശ്വാസമായ് എന്നിൽ ചേർന്നു.
ഗുരുവന്ദനം ഗുരുവന്ദനം
ഒരായിരം വന്ദനം ഗുരോ.
മനസ്സിലൊളിച്ചിരുന്നോരെൻ കഴി
വുകളൊന്നൊന്നായുണർത്തി
നീയക്ഷരവെളിച്ചത്തിൽ കൈ
പിടിച്ചുയർത്തി നീ ......
തോൽവികളിൽ പതറാതെ
മുന്നേറാൻ കരുത്തായി....
എന്നെ ഞാനാക്കി മാറ്റിയതും
നീയേ ഗുരോ.....
ഗുരുവന്ദനം ഗുരുവന്ദനം
ഒരായിരം ഗുരുവന്ദനം.