സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/2021-2022 സ്കൂൾതലപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • ജൂൺ 5-ലോക പരിസ്ഥിതി ദിനം -ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
  • ജൂൺ 19 -വായനാദിനം -.വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു.
  • ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം - ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.
  • സ്വാതന്ത്ര്യ ദിനാഘോഷത്തിൽഓൺലൈനായി എല്ലാ കുട്ടികളും പങ്കെടുത്തു
  • അദ്ധ്യാപകദിനം-അദ്ധ്യാപകർക്ക് കുട്ടികൾ ആശംസ കാർഡുകൾ നൽകിയും പ്രസന്റേഷൻ തയ്യാറാക്കിയും അദ്ധ്യാപകദിനം ആഘോഷിച്ചു
  • ഓസോൺദിനം- ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു
  • ക്രിസ്മസ് ആഘോഷഭാഗമായി കരോൾ മത്സരം സംഘടിപ്പിച്ചു ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കുന്ന മത്സരവും സംഘടിപ്പിച്ചു