സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

കൊറോണ നാട് വാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടംകൂടാനും കുടിച്ചീടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞികുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

കെവിൻ ജോർജ് റോഡ്റിക്സ്
5 ബി സെൻറ്.മേരീസ് എച്ച്.എസ്.എസ്.വല്ലാർപാടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത