സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത്‌ സ്കൌട്ട്സ് ആൻഡ്‌ ഗൈഡ്സ്.സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്.


റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ(22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം.

ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്.

സ്വാതന്ത്രപ്രാപ്തിക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, വിദ്യാഭ്യാസ വകുപ്പുമന്ത്രി അബുൽ കലാം ആസാദ്, മംഗൽ ദാസ് പക്വാസ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി, ജസ്റ്റിസ് വിവിയൻ ബോസ് തുടങ്ങിയവർ ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനങ്ങളെ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ഇതിന്റെ ഫലമായി 1950 നവംബർ 7നു എല്ലാ സംഘടനകളും ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി.

ഗേൾ ഗൈഡ് അസോസിയേഷൻ 1951 ഓഗസ്റ്റ് 15നു പുതിയ സംഘടനയിൽ ഔദ്യോഗികമായി ചേർന്നു. ബി.ഐ.നാഗർലേയാണ് ഇപ്പോഴത്തെ ദേശീയ കമ്മീഷണർ.
മുദ്രാവാക്യം
കബ്ബുകൾ/ബുൾബുളുകൾ - കഴിവിന്റെ പരമാവധി ചെയ്യുക(Do your best) സ്കൌട്ടുകൾ/ഗൈഡുകൾ - തയ്യാർ (Be Prepared) റോവറുകൾ/റയിഞ്ചറുകൾ - സേവനം (Service)
പ്രതിജ്ഞ
ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
നിയമങ്ങൾ
ഒരു സ്കൗട്ട്(ഗൈഡ്) വിശ്വസ്തനാ(യാ)ണ്. ഒരു സ്കൗട്ട്(ഗൈഡ്) കൂറുള്ളവനാ(ളാ)ണ്. ഒരു സ്കൗട്ട്(ഗൈഡ്) എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്. ഒരു സ്കൗട്ട്(ഗൈഡ്) മര്യാദയുള്ളവനാ(ളാ)ണ്. ഒരു സ്കൗട്ട്(ഗൈഡ്) ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്. ഒരു സ്കൗട്ട്(ഗൈഡ്) അച്ചടക്കമുള്ളവനും(ളും) പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്. ഒരു സ്കൗട്ട്(ഗൈഡ്) ധൈര്യമുള്ളവനാ(ളാ)ണ്. ഒരു സ്കൗട്ട്(ഗൈഡ്) മിതവ്യയശീലമുള്ളവനാ(ളാ)ണ്. ഒരു സ്കൗട്ട്(ഗൈഡ്) മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.
കടപ്പാട് വിക്കിപീഡിയ