സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ഗണിത ക്ലബ്ബ്-17
മാത്തമാറ്റിക്സ് ക്ലബ്ബ്

ചെയർമാൻ: ശ്രീ. ജോർജ്ജുകുട്ടി ജേക്കബ്
കൺവീനർ : സിബി സെബാസ്റ്റ്യൻ
മാത്തമാറ്റിക്സ് എന്നു കേൾക്കുമ്പോൾ സംഭീതരാകുന്ന അനവധി കുട്ടികൾ ഉണ്ട്. ഇത്തരം കുട്ടികൾക്ക് മാത്തമാറ്റിക്സ് കളികളിലൂടെ പഠിപ്പിക്കുന്നതിനാണ് മാത്തമാറ്റിക്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ നിത്യജീവിതവുമായി മാത്തമാറ്റിക്സിനെ ബന്ധിപ്പിച്ച് രസകരമാക്കാൻ മാത്തമാറ്റിക്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.
രസകരമാക്കുന്നത് എങ്ങനെ?
കുട്ടികളുടെ ജീവിതാനുഭവവുമായി മാത്തമാറ്റിക്സിനെ ബന്ധിപ്പിക്കുന്നു. കുട്ടികൾക്ക് ചിരപരിചിതമായ സംഭവങ്ങൾ കളികളിലൂടെ പഠിപ്പിക്കുന്നു.
ദോശ എന്നത് ഒരു വൃത്തം
നടുവേ മുറിച്ചാൽ അർദ്ധവൃത്തം
വീണ്ടും മുറിച്ചാൽ മട്ടത്രികോണം
ഇങ്ങനെ കടലാസും പേനയും പെൻസിലും ഉപയോഗിച്ചു കുട്ടികൾക്കു പരിശീലനം നൽകുന്നു.
- ദോശയുടെ അളവ് - 360 ഡിഗ്രി
- പകുതി മുറിച്ചാൽ - 180 ഡിഗ്രി
- വീണ്ടും പകുതി മുറിച്ചാൽ - 90 ഡിഗ്രി
കുട്ടികൾക്ക് മാത്തമാറ്റിക്സ് രസകരവും ആകർഷകവുമായി അനുഭവപ്പെടും.
പ്രവർത്തനങ്ങളും പ്രവർത്തനരീതികളും
സ്കൂളിലെ കുട്ടികളെ ഒരു സംഘടനയുടെ രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. അവർക്കായി ഗണിതശാസ്ത്രമേള സ്കൂളിൽ സംഘടിപ്പിക്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരിഗണന നൽകി പങ്കെടുപ്പിക്കുന്നു. ഉപജില്ലാ മത്സരത്തിലേക്കു കുട്ടികളെ തെരഞ്ഞെടുത്ത് അയയ്ക്കുന്നു. മത്സരബുദ്ധി വളർത്തി ഗണിതശാസ്ത്ര തത്വങ്ങൾ പഠിപ്പിക്കുന്നു. അതിനായി അനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.
- ജ്യോമട്രിക് ചാർട്ട്
- അദർ ചാർട്ടുകൾ
- വർക്കിംഗ് മോഡലുകൾ
- സ്റ്റിൽ മോഡൽ
- പസിൽസ്
- ഗെയിംസ്
- കുസൃതിചോദ്യങ്ങളും ഉത്തരങ്ങളും
- പ്യുവർ കൺസ്ട്രക്ഷൻസ്
- അപ്ലൈഡ് കൺസ്ട്രക്ഷൻസ്
- രാമാനുജൻ പ്രസന്റേഷൻസ്
- സെമിനാർ
മാത്തമാറ്റിക്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ ആഹ്ലാദം പ്രദാനം ചെയ്യുന്നു. സ്കൂളിൽ, ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരായ ശ്രീ. സിബി സെബാസ്റ്റ്യൻ, ശ്രീമതി. മറിയമ്മ സെബാസ്റ്റ്യൻ, ശ്രീ. ഷീൻ മാത്യു, ശ്രീമതി. റ്റോമിന എന്നിവർ നേതൃത്വം നൽകുന്നു.
-
കളിയിലൂടെയും കണക്കു പഠിക്കാം
-
രസിച്ചു പഠിയ്ക്കാം കണക്ക്
-
ഗണിതക്ലബ്ബ് 2017-18