സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കൊറോണ കാലം

"മോളെ ചിന്നു. അമ്മ ഇറങ്ങുകയാണ്" .. "അധികം ദൂരത്തേക്ക് ഒന്നും പോകരുത് കേട്ടോ. " "വാതിലടച്ചു വേണം വീട്ടിൽ ഇരിക്കാൻ. " "ശരി അമ്മേ,"

"ഇതുതന്നെയല്ലേ അമ്മ എന്നും പറയുന്നത് " "മോളെ അമ്മ നേരത്തെവരാം കേട്ടോ" "അമ്മ തിരിച്ചുവരുമ്പോൾ ഐസ്ക്രീം കൊണ്ടു വരാം " "ടാറ്റാ ചിന്നൂ ടാറ്റാ" "ബൈ ബൈ അമ്മ"

( അങ്ങനെ ചിന്നുവിന്റെ പല അവധിക്കാലങ്ങൾ കഴിഞ്ഞു പോയി )

2020ലെ അവധി കാലം വരവായി...

അവൾ വീട്ടിൽ ഇരിക്കുമ്പോൾ വാതിൽക്കൽ ആരോ മുട്ടി .. വാതിൽ തുറന്ന് നോക്കുമ്പോൾ നാടിനെ നടുക്കിയ കോറോണ . അവൾ ഭയന്നു നിലവിളിച്ചു

കോറോണ ശാന്തമായി പറഞ്ഞു. "പേടിക്കേണ്ട ചിന്നൂ ഞാനൊരു സമ്മാനം തരാൻ വന്നതാണ് "

"സമ്മാനമോ എന്ത് സമ്മാനം?"

"ഈ അവധിക്കാലത്ത് നിൻറെ അച്ഛനും അമ്മയും കൂടെ ഉണ്ടാവും"

"കോറേണേ നന്ദിയുണ്ടേ"

"അപ്പോ ഞാൻ ഇറങ്ങുവാ ചിന്നു"

"പോവല്ലേ ഒരു ചായ കുടിച്ചിട്ട് പോകാം"

"വേണ്ട , എന്നെ കുടുംബത്തിൽ കയറ്റാൻ കൊള്ളില്ല"

"അപ്പൊ ശരി ചിന്നു, എനിക്ക് ഇനിയും കുറേ കുട്ടികളുടെ അടുത്ത് പോകാനുള്ളതാണ്"

"കോറോണയ്ക് ഭൂമിയിൽ നിന്ന് പോകാൻ ഉദ്ദേശമില്ലേ "

"ഭൂമിയിലുള്ള വരെ മര്യാദ പഠിപ്പിച്ചിട്ട് ഞാൻ പൊയ്ക്കോളാം"

"പെട്ടെന്ന് പൊയ്ക്കോ"

"ഓ ശരി"

അങ്ങനെ ചിന്നു ഈ അവധി കാലം അമ്മയുടെയും അച്ഛന്റെയും കൂടെ ആവോളം ചിലവഴിച്ചു.

മരിയ സാനിയ.
ഒൻപത് - ഇ സെൻറ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ