സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/ വിധിപത്രം

Schoolwiki സംരംഭത്തിൽ നിന്ന്
വിധിപത്രം

ഏതു നിമിഷവും അത് ഭവിച്ചിടാം 
ന്യായാധിപനുടെ വിധിപുരാണം. 
മാത്രയി ലോകഗേഹം വെടിയണോ 
കാരാഗൃഹത്തിൻ മുഖം തേടേണമോ? 
ചെയ്തികളെണ്ണിപെറുക്കുന്ന ഗൗണുകൾ 
നിർദ്ദയമക്ഷി ചൂഴ്ത്തുന്നു നൂറുകൾ .
വയ്യാ പിളർന്നീ ധരിത്രേ മറഞ്ഞെങ്കിൽ 
ആശിച്ചുപോകുന്നു വൃഥാ മൂഢനീ ഞാൻ .
ക്ഷത്രിയ രക്ത തിളപ്പിനാൽ കൈവന്ന 
പാതകമിത്ര ഘോര വിലോചകം 
അറിയുന്നു ഞാൻ അവസാന വേളയിൽ 
കൈവിട്ട വർത്തിയും വാവിട്ട വാക്കും പോൽ.
എനിക്കായ് നിറയുന്ന മിഴികളെ കണ്ടു ഞാൻ 
തായയെന്നൊരു സത്യസങ്കല്പം മാത്രം .
കാക്കികൾ എന്നെ തളർത്തുന്ന വാക്കുകൾ 
തെളിവുകൾ നിരത്തി സമർത്ഥിക്കും ഭാഷകർ 
കരാഭരണനാദം മുഴങ്ങുന്നു എന്നിലും ചുറ്റിലും.
ആരെയോ തിരയുന്ന അക്ഷി തളച്ചു ഞാൻ 
ഗമിക്കേണ്ടി വന്നു വരാന്തയിലൂടെ ..
മന്ത്രിക്കും ശ്രവിപ്പോരു വിധിപത്രം ഈ 
ചരടിൽ ചയിക്കേണ്ട ജീവിതം. ഒരു
ചെറു ചരടിലേക്കായി ചരിക്കുന്ന ജീവിതം .....

 

അഭിരാമി സജീവ്
10 B സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത