സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


ജന്മമെടുത്ത കുഞ്ഞിന്റെ
ചുണ്ടിൽ നിന്നുതിരുന്ന ആദ്യ വാക്കാണ് അമ്മ
തന്റെ പിഞ്ചുകുഞ്ഞിനെ
മാറോട് ചേർത്തണച്ചു
താരാട്ടു പാടിയുറക്കുന്ന
സ്നേഹമാണ് അമ്മ


തൻ കുഞ്ഞുകരയുമ്പോൾ
അമ്മതൻ ഹൃദയം നുറുങ്ങുന്നു
കുഞ്ഞിനെ വാരിയെടുത്ത്
അവളുടെ
ചുടു കണ്ണീർ അമ്മ നീക്കുന്നു
താൻ പട്ടിണിയായാലും സ്വന്തം
പൈതലിന് വിശപ്പടക്കും
സ്നേഹമാണമ്മ.



ആദ്യാക്ഷരങ്ങൾ പഠിക്കുവാൻ
അവളെ അയക്കുമ്പോൾ
അവൾതൻ പിഞ്ചു ചുണ്ടിൽ
ഉതിരുന്ന ആദ്യ വാക്കാണമ്മ


അവൾ പിണങ്ങിയിരുന്നാൽ
അമ്മ തൻ മനസ്സ് ചിതറിപ്പോകുന്നു
തൻ മകളുടെ ഓരോ പടിയിലും
താങ്ങും തണലുമായി നിൽക്കുന്ന സ്നേഹമാണമ്മ


എത്ര വലുതായാലും അമ്മതൻ
മനസ്സിൽ എന്നും അവൾ തൻ പിഞ്ചുകുഞ്ഞ്
അവളും തന്റെ കുഞ്ഞിനെ
മാറോട് ചേർത്തണച്ച് ലാളിക്കുന്ന
സ്നേഹമാണമ്മ.....
 

അലീന ഷാജി
11 B സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത