സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പോരാടുവാൻ നേരമായിന്ന് കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്ന് മുക്തിനേടാം
ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരാ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരുജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്തകേൾക്കുവാൻ
ഒരു മനസ്സോടെ കാത്തിരിക്കാം

ജ്യോതിക ധനീഷ്
5 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത