സ്വാതന്ത്ര്യമില്ലാതെ സ്വാതന്ത്ര്യമെ
ന്തെന്നറിഞ്ഞുയീ
കൊറോണാക്കാലത്ത്
കൂടുമ്പോൾ ഇമ്പമുള്ളതാണ്
കുടുംബമെന്നും....
ഒരു കുഞ്ഞുനോവിലുമമ്മയെ
ഓർക്കുന്നു നാമെല്ലാവരും
ആ അമ്മതൻ കരുതലാണ്
കരുതേകുന്നതതി-
ജീവനത്തിനായ്
കേരളമക്കൾക്കും ആരോഗ്യം
കാക്കുവാനമ്മയെകിട്ടി-
യിവസരത്തിൽ ഈ അമ്മതൻ
കരുതലിനൊപ്പം ചേർന്നു
സന്നദ്ധരായവറേറെപ്പേർ
ഒന്നായ് ചേരാതെ തന്നെ
പൊരുതാം നമുക്കൊന്നായ്
തുരത്താം ഈ കൊറോണയെ
കരുതലോടെ കാക്കാം കേരളത്തെ
ഈ ലോകത്തെ തന്നെയും