സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ഒരു കുഞ്ഞു പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞു പൂവ്

ഒരു കുഞ്ഞു പൂവാണ് ഞാൻ

നിലാ ചിരിതൂകും

അഴകാണു ഞാൻ

നിറമുണ്ടെനിക്കിന്നു

മണമുണ്ടെനിക്കിന്നു

ആരുമേ കണ്ടാൽ കൊതിക്കും

പിഞ്ചുപൈതലിൻ മുഖമാണെനിക്ക്

അലിവോടെവന്നു തൊട്ടാൽ ഇളകും

ആർദ്രമാം

മനമാണെനിക്ക്

ക്രൂരത മൂടി ചിതറുമീ പാരിലൊ

ഭൂമിദേവിക്ക്

വരമാണു ഞാൻ

മാനവർ

കൈകൂപ്പിനിന്നീടും

ദൈവമുന്നിലൊ

ജപമാണു ഞാൻ

ദൈവമുന്നിലൊ

ജപമാണു ഞാൻ

അനന്തകൃഷ്ണൻ
6 സെന്റ്. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത