സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/എന്നമ്മതൻ നൊമ്പരം

എന്നമ്മതൻ നൊമ്പരം

എനിക്കാരുണ്ട് പ്രിയ മക്കളെ

നിൻ സ്നേഹമെന്നിൽ പതിയുവാൻ,

വൃദ്ധയായ ഒരമ്മ ഞാൻ

കാത്തിരിപ്പൂ ഞാൻ എൻ മക്കളെ....


എൻ പൊൻ അഞ്ചു മക്കളെ

പോറ്റി വളർത്തിയൊരമ്മ ഞാൻ ... അഞ്ചു മക്കളെല്ലായിയമ്മയെ,

ഉപേക്ഷിപ്പൂ ഈ ഭൂവിൽ....


കാറ്റിലും, മഴയിലും...

പൊള്ളുന്ന പകലിലും

മക്കൾക്കായി ഓടിത്തളർന്നു,

സ്നേഹമേകിടുന്ന ഒരമ്മ ഞാൻ......


ചിതറികിടക്കുന്ന എൻ ചിന്തയിൽ പോലും,

എൻ അഞ്ചു മക്കളും, കുടുംബവും .. ഞാൻ ഇവിടെ ഏകയായി ഈ ഭൂവിൽ,

എനിക്കാരുണ്ട് പ്രിയ മക്കളെ.....


എൻ മനസ്സിൽ തെളിയുന്നൊരു,

മക്കൾ തൻ വിടരും പുഞ്ചിരി . ആ പുഞ്ചിരി തൻ വിടർത്തുന്നു,

പല പല ചിന്തകൾ, മോഹങ്ങൾ....

.

എൻ അഞ്ചു മക്കളെ, പൊന്നു മക്കളെ.... . ചാരത്തുവരുവാൻ, ചാരത്തു ഇരിക്കുവാൻ

മക്കൾ തൻ ചുടുചുംബനം ലഭിപ്പാൻ,

ആഗ്രഹിക്കും ഒരമ്മ ഞാൻ...


എനിക്ക് ഓർക്കാനുണ്ടൊരു കാലമത്രയും,

എൻ അഞ്ചു മക്കൾ തൻ സ്നേഹം

മക്കൾ തൻ സ്നേഹം മാത്രം മതി,

ഈ ജീവിത കാലമത്രയും ജീവിപ്പാൻ......

ജൂഡ് ഗ്ലിൻസൺ ജോർജ്
7 സെന്റ്‌. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത