സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അകന്നടുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നടുത്ത്

മാനുഷ്യരൊത്തു പ്രവർത്തിച്ചു

ലോകം ഉണർന്നുയർന്നു പൊങ്ങി

ഞെട്ടി വിറച്ചു ലോകമൊന്നായി

എത്തീ ഇന്നൊരു മഹാവിപത്ത്

ഒത്തുചേർന്ന് ഉയർത്തിയ ലോകം

നിർദ്ദേശിച്ചു അകന്നു നിൽക്കാൻ

ആളെക്കൊല്ലും വൈറസ് ഉണർന്നു
 
മാനുഷ്യരെല്ലാം തളർന്നു വീണു

സമൂഹവ്യാപനം എന്നൊരു ഭീതി

മനുഷ്യരാശി വിറച്ചിടുന്നു

ഭയമല്ല നാം പിന്തുടരേണ്ടത്

ജാഗ്രതയും നിർദ്ദേശങ്ങളുമാണ്

മാലാഖക്കരങ്ങളെത്തി

പേടിക്കാതെ ഭയക്കാതെ

താങ്ങിയെടുത്തുയർത്തി മനുഷ്യരെ

തളരാതെ മനസ് തളർത്താതെ

റിഷിൻ റോയ്
9 സെന്റ്‌. ജോർജ്സ് എച് . എസ്, ഇടപ്പള്ളി .
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത