സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ വാസനകളെ പരിപോഷിപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത് എല്ലാ സ്കൂളിലും നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലസാഹിത്യവേദി.

അധ്യയന വർഷം ആരംഭത്തിൽ ജൂൺ മാസം വിദ്യാരംഗത്തിന്റെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം നിർവഹിക്കപ്പെടുന്നു. ഹൈസ്കൂൾ തലത്തിലെ ഒരു ടീച്ചറിന് ഇതിന്റെ ചുമതല നൽകുന്നു ഒരു വർഷത്തെ പ്രവർത്തന നടത്തിപ്പിന് കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു കമ്മറ്റിക്ക് രൂപം നൽകുന്നു. കൺവീനർ, ജോ.കൺവീനർ,എൽ. പി, യു. പി, ഹൈസ്കൂൾ പ്രതിനിധികൾ എന്നിവർ കമ്മറ്റിയിൽ ഉണ്ടാകും.

പ്രവർത്തനങ്ങൾ

* വായന വാരാചരണം

* വായന മത്സരം

* സാഹിത്യോത്സവം

* ബോധവൽക്കരണ പരിപാടികൾ

* മത്സര വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യൽ.