സഹായം Reading Problems? Click here


സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി
26013-1.JPG
വിലാസം
ELEPHINSTONE ROAD ,FORT KOCHI പി.ഒ,
എറണാകുളം

ഫോർട്ടുകൊച്ചി
,
682001
സ്ഥാപിതം15 - JANUARY - 1945
വിവരങ്ങൾ
ഫോൺ0484 2217068
ഇമെയിൽbrittoschool2007@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്26013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലഎറണാകുളം
ഉപ ജില്ലmattancherry ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗം‍aided
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം ENGLISH
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം825
വിദ്യാർത്ഥികളുടെ എണ്ണം825
അദ്ധ്യാപകരുടെ എണ്ണം39
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻSHERLY ANCHALOSE T
പി.ടി.ഏ. പ്രസിഡണ്ട്T .U ABOOBACKAR
അവസാനം തിരുത്തിയത്
20-11-2020Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ‍ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.-ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ റെഗുലേഷൻ ഫോർ യൂറോപ്യൻ സ്ക്കൂൾ കോഡ് അനുസരിച്ചാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957ൽ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂള്യി മാറി. 1954മുതൽ കൊച്ചി രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് സ്ക്കൂൾ നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ മാനേജർ റവ.മോൺ ആന്റണി തച്ചാറയാണ്.ബ്രിട്ടോ സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ വളരെ ദീർഘ വീക്ഷണവും ആത്മീയ ദർശനവുമുള്ള മാനേജർമാരും ഹെഡ്മാസ്റ്റർ മാരും ത്യാഗസന്നദ്ധയോടെ ഒത്തിരി പ്രവർത്തനങ്ങൾ സ്ക്കൂളിന്റെ സമഗ്രപുരോഗതിയ്ക്കായി കാഴ്ച വച്ചിരുന്നുവെന്ന വസ്തുത നമുക്ക് ബോധ്യമാകും. സ്ക്കൂളിന്റെ ഉന്നമനത്തിനും കാലാനുസ്രതമായ വികസനത്തിനും യോജിച്ച് പ്രവർത്തനങ്ങളാണ് ഇ ന്നും മാനേജ്മെന്റും ഹെഡ്മാസ്റ്ററും മറ്റു ജീവനക്കരും ചേർന്ന് ആസൂത്രണം ചെയ്ത് നടത്തിപോരുന്നത്. വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ വി,ജെ സിറിളിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കലാകായിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും, സ്വഭാവരൂപീകരണത്തിനുമായുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഐ.ടി,മാത്സ്,സയൻസ് ലാബുകൾ സർവ്വസജ്ജമായി പ്രവർത്തിക്കുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയും സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ശക്തമായ ഒരു പി.ടി.എയും സ്ക്കൂളിൽ പ്രവർത്തിയ്ക്കുന്നുണ്ട്..ജൂനിയർ റെഡ്ക്രോസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ കുട്ടികളുടെ സർവോത്മുഖ വികസനത്തിനുതകുന്ന സംഘടനകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .


 • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

ഭൗതികസൗകര്യങ്ങൾ

 • പൗരാണിക പ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.
 • വിശാലമായ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
 • പൗരാണികത വിളിച്ചോതുന്ന പ്ര ധാന ഹാൾ
 • കായിക പരിശീലനത്തിനുള്ള പ്രേത്യേക ഉപകരണങ്ങളും മുറികളും
 • ശീതികരിച്ച ഹൈസ്കൂൾ, യു.പി., എൽ.പി .ഐടി ലാബ്
 • വിവിധ സൗകര്യങ്ങളോടു കൂടിയ ശാസ്ത്ര ,ഗണിത ലാബുകൾ
 • വായനാമുറി
 • രണ്ടു ഫാനുകളും, വൈറ്റ് ബോർഡുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ
 • മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ
 • ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
 • മനോഹരമായ പൂന്തോട്ടം
 • നിരീക്ഷണത്തിനാവശ്യമായ സി .സി .ടി . വി.ക്യാമറകൾ
 • മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ.
 • ന്യൂസ് പേപ്പറുകള്, മാഗസീനുകള്. ഗ്ലോബ് ,മാപ്സ്, മോഡലുകൾ, വിവിധ പരീക്ഷണ ഉപകരണങ്ങൾ, മൈക്രോ സ്കോപ്പുകൾ മുതലായവ.
 • ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ
 • വിവിധ ചിന്താവിഷയങ്ങള് പ്രദര്ശിപ്പിച്ചുകൊണ്ടിരിക്കുന്ന ബോര്ഡ്.
 • ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
 • കുട്ടികള്ക്ക് ഫോണ് ചെയ്യാന് ആവശ്യമായ കോയിൻ ബോക്സ് സൗകര്യം.
 • പഠനസാമഗ്രികള്(പേപ്പര്,പേന,പെന്സില്,ചാര്ട്ട്.....) ലഭ്യമാക്കുന്ന സ്റ്റോര്.
 • ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
 • ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോര്
 • സൈക്കിൾ പാർക്കിംഗ് സൗകര്യം
 • പരിസരം മലിനീകരിക്കപ്പെടാതെ ചവറുകള് കത്തിക്കുന്നതിന് ആവശ്യമായ സൗകര്യം

</gallery>

നേട്ടങ്ങൾ

ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് .

2002 -2016 കാലയളവിൽ സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

 1. എറിക് -ഇംഗ്ലീഷ് റേസിറ്റേഷൻ,
 2. ഋഷികേശ് -മൃദംഗം,
 3. അക്ഷയ് ദാസ് -നാടോടിനൃത്തം,
 4. റിസ്‌വാൻ ടി .ആർ -മാപ്പിളപ്പാട്ട്,
 5. നിഖിൽ സകരിയ -ഇംഗ്ലീഷ് പ്രസംഗം,
 6. മാക്സൺ -ലളിതഗാനം,
 7. ഇമ്മാനുവൽ ഡോൺ മാരിയോ-കാർട്ടൂൺ .

ഈ അക്കാദമിക വർഷത്തിൽ ,2016ൽ ,സംസ്ഥാനതല കായിക ഇനങ്ങളിലേക്കു തിരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

 1. ഹോക്കി -5 കുട്ടികൾ,
 2. ടേബിൾ ടെന്നീസ് -2 കുട്ടികൾ,
 3. റെസ്ലിങ് - 5 കുട്ടികൾ,
 4. ബോൾ ബാഡ്മിന്റൺ -5 കുട്ടികൾ,
 5. തയ്‌ക്കൊണ്ടോ -2 കുട്ടികൾ.

കൂടാതെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ 17 കുട്ടികൾക്ക് 2016 ൽ എസ് .എസ് എൽ. സി ക്കു് ഗ്രേസ് മാർക്സ് ലഭിച്ചു


പഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് ആൻഡ് ഗൈഡ്സ്
 • ജൂനിയർ റെഡ് ക്രോസ്സ്
 • വിദ്യാരംഗം കല സാഹിത്യവേദി
 • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
 • നല്ല പാഠം
 • ഹോക്കി
 • ഹാൻഡ് ബോൾ
 • ടേബിൾ ടെന്നീസ്
 • ഫുട് ബോൾ
 • റെസ്ലിങ്
 • ബോൾ ബാഡ്മിന്റൺ
 • ഷട്ടിൽ
 • കബഡി
 • തയ്‌ക്കൊണ്ടോ
 • കെ .സി .എസ്.എൽ
 • വായനകളരി
 • ഹായ് സ്കൂൾ കുട്ടിക്കൂട്ടം
 • നേർക്കാഴ്ച്ച

യാത്രാസൗകര്യം

സ്കൂൾ ഏർപ്പെടുത്തിയിട്ടുള്ള വാനിനു പുറമെ ഓട്ടോറിക്ഷകളിലും സൈക്കിളിലും മറ്റു വാഹനങ്ങളിലും കുട്ടികൾ സ്‌കൂളിലെത്തുന്നു

മേൽവിലാസം

സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി.682001.

വഴികാട്ടി

Loading map...