സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സ്

ഒരിടത്ത് സുരേഷ് ,ദേവൻ എന്നിങ്ങനെ രണ്ട് പേർ ഉണ്ടായിരുന്നു. സുരേഷ് കൂലിപ്പണിക്കാരനായിരുന്നു. പക്ഷേ ദേവൻ വലിയപണക്കാരൻ ആയിരുന്നു. ദേവൻ സ്വന്തമായി ഓഫീസുകളും വലിയ കടകളും ഉണ്ടായിരുന്നു. ഒരു ദിവസം ദേവൻ വീട്ട് മുറ്റത്ത് നിൽക്കുകയയിരുന്നു. അപ്പോഴാണ് ജോലിക്ക് വേണ്ടി സുരേഷ് ദേവന്റെ വീട്ടിൽ വന്നത്. അപ്പോൾ ദേവൻ ചോദിച്ചു നിങ്ങൾ എന്ത് വൃത്തിഹീനമായിട്ടാണ് വന്നിരിക്കുന്നത്. എന്തൊരുനാറ്റമാണ്. ഇനി മേലാൽ എന്റെ അടുത്ത് വറുത് എന്ന് പറഞ്ഞു. ഇതു കേട്ട സുരേഷിനു വലിയ സങ്കടം വന്നു. ദേവന് പണത്തിന്റെ അഹങ്കാരം ആയിരുന്നു. അയാൾക്ക് പാവപ്പെട്ടവരെ കാണുന്നത് പുച്ഛമായിരുന്നു. ഒരുദിവസത്തെ ആഹാരത്തിനുവേണ്ടി ആയിരുന്നു സുരേഷ് ജോലിക്ക് പോയിരുന്നത്. ഒരു ദിവസം സുരേഷ് ജോലിക്ക് ശേഷം വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ ഒരു വൃദ്ധൻ ലോട്ടറി വിൽക്കുന്നത് കണ്ടു. അന്ധനായ ആ മനുഷ്യനെ ഒരു ലോട്ടറി എടുത്ത് സഹായിക്കാമെന്ന് കരുതിയ സുരേഷ് തന്റെ കൈയ്യിലുണ്ടായിരുന്ന അന്നത്തെ ആഹാരത്തിന് വച്ചിരുന്ന പണമെടുത്ത് ആ വൃദ്ധനായ അന്ധന്റെ കൈയ്യിൽ നിന്നു ലോട്ടറി വാങ്ങി. അത്ഭുതമെന്നു പറയട്ടെ ആ ലോട്ടറി അടിച്ച്ത് സുരേഷിനായിരുന്നു. സമ്പന്നനായ സുരേഷ് ഒരുനാൾ തന്റെ വാഹനത്തിൽ പോവുകയായിരുന്നു. അപ്പോൾ ദേവന്റെ വീടിനു മുന്നിൽ ഒരു വലിയ ആൾക്കൂട്ടം കണ്ടു. വാഹനം നിർത്തി കാര്യം തിരക്കിയപ്പോൾ ദേവന്റെ വീടിന്റെ ജപ്തിയാണെന്നും അയാളുടെ കമ്പനികളെല്ലാം നഷ്ടത്തിലാണെന്നും അറിഞ്ഞു. സുരേഷ് ദേവനെ ഒന്ന് കാണാൻ അവന്റെ അടുത്തേക്ക് എത്തി. ദേവനാണെങ്കിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു. സുരേഷിനെ കണ്ട ദേവന് അവന്റെ മുഖത്തേക്ക് നോക്കാൻ മടി ആയിരുന്നു. കണ്ണീരോടെ ദേവൻ തനിക്കെലാം നഷ്ടപ്പെട്ടേന്നും തന്റെ സമ്പന്നരായ കൂട്ടുകാരെല്ലാം തന്നെ ഉപേക്ഷിച്ചെന്നും സുരേഷിനോട് പറഞ്ഞു. ദേവന്റെ സങ്കടം സഹിക്കാൻ വയ്യതെ സുരേഷ് ദേവനെ സഹായിക്കാം എന്ന് പറഞ്ഞു. ഇതുകേട്ട ദേവൻ ഒരു ഞെട്ടലോടെ സുരേഷിനെ നോക്കി. താൻ സുരേഷിനെ പലപ്പോഴും അപമാനിക്കുകയും നാണം കെടുത്തുകയും ചെയ്തിട്ടുണ്ടെന്നും പാവപ്പെട്ടവരെ തനിക്ക് പഛമായുരുന്നെന്നും പറഞ്ഞ് ദേവൻ സുരേഷിനോട് മാപ്പ് ചോദിച്ചു. സുരേഷ് ദേവനോട് പറഞ്ഞു. നിങ്ങൾ ഒരു കാര്യം ഓർക്കണം ആരും നിസ്സാരരല്ല. ആപത്ത് കാലത്ത് ആരു നമ്മളെ സഹായിക്കാൻ കാണും എന്ന് മുൻകൂട്ടി നമുക്ക് അറിയാൻ കഴിയില്ല. എല്ലാർക്കും സ്നേഹം നൽകണം എന്നാലെ നമുക്ക് സ്നേഹം ലഭിക്കൂ. അപ്പോഴെ ദൈവം അനുഗ്രഹിക്കൂ. സ്നേഹവും നന്മയും പരസഹായം ചെയ്യാനുള്ള മനസ്സുമാണ് നമുക്ക് വേണ്ടത്.

നിയാ ജോയ്
6 ബി സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ