സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/കേരളം സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം സുന്ദരം

എന്തു മനോഹരമാണ് നമ്മുടെ കേരളം. ദൈവത്തിൻറെ സ്വന്തം നാട് .ഐക്യം എന്ന വാക്കിൻറെ അർത്ഥം അറിയണമെങ്കിൽ നമ്മുടെ നാടിനെ ഒന്ന് നോക്കിയാൽ മതി . മഹാപ്രളയം നമ്മുടെ നാടിനെ വേട്ടയാടിയപ്പോൾ പോലും ഐക്യത്തോടെ അതിനെ നേരിട്ട് ആണ് നമ്മൾ മലയാളികൾ. പക്ഷേ ഇപ്പോൾ നമ്മുടെ കേരളം വലിയ ഒരു ആപത്തിൽ പെട്ടിരിക്കുകയാണ് . ആ ആപത്തിൽ നമ്മുടെ കേരളം മാത്രമല്ല പെട്ടിരിക്കുന്നത് ഈ ലോകം മുഴുവൻ ആണ് . ചൈനയിലെ ഹ്യൂബ തലസ്ഥാനമായ വുഹാനിൽ നിന്ന് ഉത്ഭവം എടുത്ത് ഇപ്പോൾ ലോകത്തിനുതന്നെ ആപത്ത് ആയിരിക്കുന്ന മാരകമായ വൈറസ് ആണ് കൊറോണ. ഈ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് കോവിഡ്-19. ഇത് ഒരു മഹാമാരി തന്നെയാണ് . കേവലം ഒരു സ്ഥലത്ത് മാത്രമല്ല ഇത് വ്യാപിച്ചത് .അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പല രാജ്യങ്ങളിലും ഇതിൻറെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് . നമ്മുടെ ഇന്ത്യയും ഇതിൻറെ പിടിയിലാണ് . ഈ വൈറസിന്റെ വ്യാപനം വളരെ വേഗതയിലാണ് . ഇതുവരെ അതിനു മരുന്നൊന്നും കണ്ടെത്തിയിട്ടുമില്ല . ഈ സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കുന്നത് എങ്ങനെയാണ്. അതിനൊരു മാർഗമേ ഉള്ളൂ .സമൂഹത്തിൽ വലിയ വലിയതായി സമ്പർക്കം പുലർത്താതെ ഇരിക്കുക . സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് പകരുന്നത് . വൈറസ് ബാധ ഉള്ളവരിൽ നിന്നും മാറി നിൽക്കുക എന്നത് തന്നെയാണ് പ്രതിരോധം. അതുകൊണ്ട് ആണ് നമ്മുടെ ഗവൺമെൻറ് ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവസം ആളുകൾ വീടിനകത്തുനിന്ന് തന്നെ കഴിയണം . കൊറോണയെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ കോവിഡ് ഇനി ആർക്കും പകരാതിരിക്കാൻ വേണ്ടി നമുക്ക് വീടിനുള്ളിൽ കഴിയാം . ഈ അസുരനെ തുരത്താൻ നമുക്ക് പ്രയത്നിക്കാം. ഒരു പകർച്ചവ്യാധിയായി വേണമെങ്കിൽ ഈ രോഗത്തെ രേഖപ്പെടുത്താം. ചുമ ശ്വാസതടസ്സം തുടങ്ങിയ രോഗത്തിൻറെ ലക്ഷണങ്ങൾ ആണ്. ഗുരുതരമായാൽ ന്യൂമോണിയ കടുത്ത ശ്വാസതടസം തുടങ്ങിയവ അനുഭവപ്പെടും. വൈറസ് രോഗമായതിനാൽ രോഗത്തിന് കൃത്യമായ മരുന്നില്ല ചികിത്സയും പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത് . നിലവിൽ മറ്റെന്തെങ്കിലും രോഗമുള്ളവരും പ്രായമുള്ള ഒരു കാരണം മരണംവരെ സംഭവിക്കാം. ശ്വസിക്കുമ്പോഴും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒക്കെ പുറത്തു വരുന്ന ശ്രവങ്ങളിലൂടെ ആണ് ഇത് വ്യാപിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂപേപ്പർ കൊണ്ട് മുഖം മറയ്ക്കണം .. വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കണം. ഇടക്കിടെ സോപ്പിട്ട് കൈ കഴുകണം . ഇതൊരു നല്ല പ്രതിരോധം തന്നെയാണ് ആൽക്കഹോൾ അടിസ്ഥാനമായുള്ള സാനിറ്റൈസർ ഉപയോഗിച്ചു കൈ ശുചിയാക്കാം. ഈ ഒരു കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട് . ഒന്നാമത്തെ കാര്യം വ്യക്തിശുചിത്വം തന്നെയാണ് . കൈകഴുകാൻ സോപ്പും വെള്ളവും ഉപയോഗിക്കുക, 20 സെക്കൻഡ് എങ്കിലും കൈ കഴുകുക 60 ശതമാനമെങ്കിലും ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിക്കുക. നമ്മൾ ഉറപ്പായും പ്രതിരോധിക്കും 21 ദിവസം നമുക്ക് വീട്ടിലിരുന്ന് ക്രിയാത്മകമായി ചിന്തിക്ക്കാം . നമ്മുടെ നാടിനെ പോലെ മറ്റു നാടുകളും കൊറോണ ഭീതിയിലാണ്. അവർക്കും നമുക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ശ്രീഹരി മാധവൻ
9 സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം