സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
കിരീടം

കൊറോണയെന്നാൽ കിരീടമെന്നർത്ഥം
ഈ മകുടം നാം ആർക്കു ചാർത്തും....
ദുരിതക്കയത്തിലാഴ്ന്നു കുത്തിത്തുളയ്ക്കും
വേദനയുമായ് ആർത്തലയുന്നോർക്ക്
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുമായ്
സൗഖ്യമേകും സോദരർക്കോ
പുഞ്ചിരി തൂകി സാന്ത്വനമേകും മാലാഖാമാർക്കോ
തന്നാലാവും പോൽ താങ്ങായും തണലായും
മാറും ആതുരശുശ്രുഷകർക്കോ
എരിയുന്ന വേനലിലും നല്ല വാക്കോതിയും
സ്നേഹശാസന നൽകിയും കുളിരേകുന്ന നിയമപാലകാർക്കോ
സുരക്ഷതൻ പാഠങ്ങളോതുന്ന ജനസേവകർക്കോ
ചെറുതും വലുതുമായ സഹായം നൽകി
കൂടെ നിൽക്കും മനുഷ്യദൈവങ്ങൾക്കോ
അതിർവരമ്പുകളില്ലാതെ ഏവരെയും
ചേർത്തണയ്ക്കും മലയാള നാടിനോ
ജാതിമതദേശഭാഷഭേദമന്യേ ജീവനുവേണ്ടി പോരാടും
തൻ പ്രിയമക്കൾക്കെല്ലാം അഭയമേകും
നമ്മുടെ മലയാളം നമ്മുടെ നാടിതു മലയാളം
മലയാളനാടിനു ചാർത്താമീ പൊൻകിരീടം.......
 

സാനിയ ജെ (little kites)
10 B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത