സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/മൂവാണ്ടൻ

മൂവാണ്ടൻ

മൂവാണ്ടൻ മാവിൽ ആടിക്കളിക്കുന്നു
തുടു തുടുത്ത തേനൂറും മാമ്പഴങ്ങൾ
അണ്ണാറക്കണ്ണനും കാക്കച്ചിയും
കൈയെത്താ ദൂരത്തെ കൊതിയൂറും
തേൻ പഴങ്ങൾ എന്നെ നോക്കി
പുഞ്ചിരി തൂകുന്ന നേരത്തെ
ആഹാ വന്നെത്തി കൊച്ചുകാറ്റും
തുരെ തുരെ വീണല്ലോ മാമ്പഴങ്ങൾ

ലിസി
9 എ സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത