സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/ഒന്നു ചേർന്ന് നീങ്ങീടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നു ചേർന്ന് നീങ്ങീടാം



പോരാടുവാൻ നേരമായിന്നു കൂട്ടരേ

പ്രതിരോധ മാർഗത്തിലൂടെ

കണ്ണിപൊട്ടിയ്ക്കാം നമുക്കീ ദുരന്തത്തി-

ന്നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്‌നേഹസന്ദർശനം

നമുക്കൊഴിവാക്കിടാം ഹസ്തദാനം

അല്പകാലം നാം അകന്നിരുന്നാലും

പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപേണ കരുതലില്ലാതെ

നടക്കുന്ന സോദരെ കേട്ടുകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ ?

ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങൾ

പാലിച്ചീടാം മടിക്കാതെ

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ

ഒരു മനസ്സോടെ ശ്രമിക്കണം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ

മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ

സമർപ്പിയ്ക്കാം ഈ ലോകനന്മയ്‌ക്കു വേണ്ടി ....

        

ഗ്ലെന്ന മാർട്ടിൻ
5 A സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത