സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/എന്റെ ഗ്രാമം
പെരുമാങ്കുളം
പെരുമ്പടപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമയിൽ തെളിയുന്നത് 'പെരുമാങ്കുളം' ആണ്. ചേരമാൻ
പെരുമാക്കൻമാർ അവരുടെ പടയാളികൾക്കായി കുത്തിയ താമരക്കുളമാണ് പെരുമാങ്കുളം . നിരവധി
കുസൃതി ക്കുരുന്നുകൾ നീന്തിത്തുടിച്ച ഈ പെരുമാങ്കുളത്തിലെ താമരത്തണ്ടുകളിറുക്കാൻ അവർ ഓടിയെത്തും . ഈ
കുളത്തിന് മനോഹാരിത മാത്രമല്ല, ഇതിലെ വെള്ളത്തി നുമുണ്ട് പ്രത്യേകത കുളിരുകോരുന്ന ഈ ജലം , സർവവിധ
രോഗസംഹാരി കൂടിയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിലെ ഒരു കുമ്പിൾ ജലത്തിനായി ആർത്തിവോടെ
ഓടിയണയുന്ന നിരവധി മാനസീക രോഗികൾ ... അങ്ങനെ നിരവധി കഥകൾ ഈ കുളത്തിന് പറയാനുണ്ട്. ഈ
കുളത്തിനു കുറുകെ ഗംഭീരമായി പണികഴിപ്പിച്ച കൽപടവുകൾ നയന മനോ ഹരങ്ങളായിരുന്നത്രേ !.
ഇവയ്ക്കെല്ലാമുപരിയായി , മനുഷ്യന്റെ ജീവൻ അപഹരിച്ചെടുക്കുവാനും ഇവൾക്ക് ഇന്നും മടിയില.
- പ്രധാന വ്യക്തികൾ
- സുരേഷ് ബാബു
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൊച്ചിൻ ഷിപ്യാർഡിൽ ദീർഘകാലംസേവനമനുഷ്ഠിച്ച് എം ഡി യായി
റിട്ടയർ ചെയ്ത പ്രമുഖ വ്യക്തിയാണ്.
- നിർമ്മൽ ജോർജ്ജ
സംഗീത സംവിധായകൻ.ചില ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്.
- കൊച്ചിൻ വർഗ്ഗീസ്
നാടകനടൻ .കേരള സാഹിത്യ നാടക അക്കാദമിയുടെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
പൊതു സ്ഥാപനങ്ങൾ
- ഗവ. നഴ്സിങ്ങ് കോളേജ്, പള്ളുരുത്തി.
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- താലൂക്ക് ഹോസ്പിറ്റൽ
- ഫാത്തിമ ഹോസ്പിറ്റൽ
ആരാധനാലയങ്ങൾ
- തിരുകുടുംബാശ്രമം
- സാന്താക്രൂസ് ചർച്ച്, കുമ്പളങ്ങി
- ഊരാളക്കശ്ശേരി ക്ഷേത്രം
- സുബ്രഹ്മണ്യ ക്ഷേത്രം
- ശ്രീഭവാനീശ്വര ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ്.ഡി.പി.വൈ.സ്ക്കൂൾ
- വി.വി. എൽ. പി. സ്ക്കൂൾ