സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ഉത്സവ പറമ്പിൽ ചെന്നാൽ അവ്വിടെ നഗരത്തിന്റെ എത് മുലയിൽ ചെന്നാലും അവിടെയും അങ്ങനെ ചൈന നിർമ്മിതമായ അവശ്യവസതുക്കളും , അനവശ്യവസ്തുകളും നമ്മുടെ കേരളവും ഏറ്റെടുത്തു കഴ്ഞ്ഞിരു ന്നു.എന്തിനും ഏതിനും എളുപ്പവഴി അതിന് മികവ് കാട്ടാൻ ഒന്നാമൻ ചൈനക്കാർ . ഉറക്കം ഉണർന്നത് ഏറെ വൈകിയായിരുന്നു പതിവില്ലാത്ത ക്ഷീണവും ഉണ്ടായിരുന്നു തലവേദന വേറെയും . പതിവുകൾ തെറ്റി യിരിക്കുന്നു . എങ്കിലും എന്തെങ്കിലും ഒക്കെ ചെയ്തു തീർത്തു. പനി തുടങ്ങിയിരിക്കുന്നു സാധാരണപോലെ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി . രണ്ടു ദിവസം കൊണ്ട് മാറുന്ന പനി ഇനിയും മാറുന്നില്ല . പനി അസഹ്യമയിരികുന്നൂ . പിന്നെയും ആശുപത്രിയിലേക്ക് ദിവസങ്ങൾ മുന്നോട്ട് പോവുന്നു എന്റെ ആരോഗ്യസ്ഥിതി വഷളായി കൊണ്ടിരിക്കുന്നു കുറേയേറെ ടെസ്റ്റുകൾ . സൂചി തുമ്പു കൊണ്ട് കൈകളിൽ മരവിപ്പ് അങ്ങനെ ആ ദിവസം വന്നു എൻറെ രക്തപരിശോധനയിൽ ഫലം പോസിറ്റീവ് . എന്താണത് ? കോവിഡ് 19 ഞാൻ തകർന്നു കൊറോണ കോമഡി 19 വാർത്തകളും ഞാൻ കണ്ടിരുന്നു . ഏതൊരു സാധാരണക്കാരനെ പോലെ ഇതൊന്നും എനിക്ക് ബാധകമല്ലല്ലോ എന്ന് കരുതി ഞാനും തള്ളിക്കളഞ്ഞു . ഇപ്പോഴത്തെ ചൈനയിലെ ഒരു വൈറസ് . കേരളത്തിൻറെ തിരക്കുപിടിച്ച മൂലയിലുള്ള എനിക്കും ഞാൻ ആകെ തകർന്നുപോയി . ഓഫീസ് ആവശ്യത്തിന് യാത്രകൾ ഏറെ ചെയ്യുന്ന ഞാൻ എവിടെ നിന്ന് എനിക്ക് സമ്മാനം കിട്ടി എന്ന് മാത്രം അറിയില്ല രണ്ടാഴ്ച മുൻപുള്ള അമേരിക്കൻ യാത്രയിൽ ആയിരിക്കുമോ ദൈവമേ അറിയാതെ ഞാൻ ഒന്നും വിളിച്ചു പോയി . അതു കഴിഞ്ഞ് ഞാൻ എവിടെയൊക്കെ യാത്ര ചെയ്തു അവിടെനിന്ന് ആകുമോ ?എങ്കിൽ എനിക്കും വന്നപോലെ എന്നിൽ നിന്നും മറ്റ് എത്രപേർക്ക് ! അറിയില്ല . പണം കൊടുത്ത് എത്രയോ സാധനങ്ങൾ വാങ്ങിയിരിക്കുന്നു പണത്തിനു വേണ്ടിയുള്ള ഓട്ട പാച്ചിലിൽ സൗജന്യമായി കിട്ടിയതോ മരുന്നുപോലും കൃത്യമായി കണ്ടെത്തിയിട്ടില്ലാത്ത കൊറോണ അപ്പോഴേക്കും ഒരുകൂട്ടം ആരോഗ്യ പ്രവർത്തകർ എൻറെ ചുറ്റിനും എത്തി അവർ പ്രത്യേകതരം ഉടുപ്പ് ധരിച്ചിരുന്നു മാസ്ക് വച്ചിരുന്നു എന്നെ മറ്റൊരു വാർഡിലേക്ക് കൊണ്ടുപോയി പിന്നെ കുറച്ചു ദിവസത്തേക്ക് മറ്റൊരു ഗ്രഹത്തിൽ ആയിരുന്നു എന്തിലും ഏതിലും പ്രത്യേകത എൻറെ വാർഡിൽ പിന്നെയും കുറേ ഏറെ ആളുകൾ പലർക്കും പല ലക്ഷണങ്ങൾ ഞങ്ങളെ പരിചരിക്കുന്നവർ അവരുടെ വീടുകളിൽ പോയിട്ട് ദിവസങ്ങളായി എന്തിനുവേണ്ടി, ആർക്കുവേണ്ടി ,ഞങ്ങൾ അവരുടെ ആരാണ് ,?. ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ നമ്മൾ മനുഷ്യരാണ് ഈ സാഹചര്യത്തിൽ നിങ്ങളുടെ ജീവൻറെ സംരക്ഷണം ഞങ്ങളുടെ കടമയാണ് വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നു പലയിടത്തും മരണം ആയിരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു രോഗബാധിത ലക്ഷക്കണക്കിന് ആണ് പക്ഷേ നമ്മുടെ നാട്ടിൽ എല്ലാത്തിനുമൊപ്പം കൂടെയുണ്ട് സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും മറ്റ് പൊതുപ്രവർത്തകരും . അതുകൊണ്ടായിരിക്കും ഞാനും എൻറെ കൂടെ ഉണ്ടായിരുന്നവരും ഇപ്പോൾ ജീവനോടെ വീട്ടിൽ എത്തിയിരിക്കുന്നത് . വീട്ടിൽ എത്തിയപ്പോൾ ഞാൻ അറിഞ്ഞത് എല്ലാവരും കൊറോണ എന്ന മഹാമാരി ക്കെതിരെ പ്രവർത്തിച്ചു തുടങ്ങി എന്നാണ് ഈ മുൻകരുതൽ ഞാനും എടുത്തിരുന്നെങ്കിൽ എന്നിൽ നിന്നും എത്രയോ പേർക്ക് ഇത് വരാതിരിക്കും ആയിരുന്നു പൊരുതുക കൊറോണ ക്കെതിരെയുള്ള യുദ്ധത്തിൽ നമ്മൾ ഒരുമിച്ച് മുന്നോട്ടു പോകണം ദിവസം മുഴുവൻ നമുക്ക് വേണ്ടി കൊറോണ എതിരെ പ്രവർത്തിക്കുന്ന സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ഒപ്പം നിന്നുകൊണ്ട് ബ്രേക്ക് ബ്രേക്ക് ദ ചെയിൻ സ്റ്റേ അറ്റ് ഹോം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം