സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ അന്നാവാം നമ്മുടെ വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
അന്നാവാം നമ്മുടെ വിജയം

     മുറ്റത്ത് പെയ്യുന്ന മഴ തുള്ളി തൻ
 പാട്ടു കേൾക്കാൻ കൂടെ മരമുണ്ട്
 മഴയുടെ കുളിരും ഉണ്ട്
 ഒഴുകുന്ന പുഴയുടെ നിഴലിൽ
 തലയാട്ടുവാൻ വഴി മരച്ചോട്ടിലെ
കുറ്റിച്ചെടികളും!
 പ്രകൃതിയുടെ അത്ഭുത കാഴ്ചകളിലേക്ക്
 കൺ തുറക്കാൻ ഇന്ന് ഏതു മനുഷ്യനു സമയം?
 പ്രകൃതിയുടെ വൈവിധ്യത്തിലെ വായുവിന്റെ
 ഒരു നാഴി മാത്രമാണ് മനുഷ്യൻ!
പ്രകൃതി ക്കെതിരെയുള്ള യുദ്ധം നമ്മോടു
 തന്നെയുള്ള യുദ്ധം ആണെന്ന് എന്തേ മനുഷ്യൻ മനസ്സിലാകുന്നില്ല!
കടലും കായലും കണ്ടാലും മരുഭൂമിയുമൊക്കെ
തെളിഞ്ഞു മായുന്ന ഒരു വർണ്ണമാണ് നമ്മുടെ ഭൂമി
 പുൽക്കൊടിയും പൂവും പൂമ്പാറ്റയും മനുഷ്യനുമെല്ലാം
ഭൂമിയിൽ സഹോദരങ്ങളായി പുലരുന്നത് സ്വപ്നം കാണുവാൻ
ഇനിയുള്ള തലമുറയെ പഠിപ്പിക്കുക
അതിലാണ് നമ്മുടെ വിജയം
   

നൈഡ്രീന
10 A സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത