സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/കോഴിയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയും പൂച്ചയും

കോഴി :- പൂച്ച ചേട്ടാ ഇപ്പോൾ നമുക്ക് സമയാസമയം ഭക്ഷണം ലഭിക്കുന്നു എന്താ കാര്യം

പൂച്ച. - അതിന് യജമാനനും മക്കളും എല്ലാവരും വീട്ടിലാണ്

കോഴി :- എന്തു പറ്റി ചേട്ടാ

പൂച്ച... ആർക്കും പുറത്തിറങ്ങാൻ പാടില്ലായെന്നാ കേൾക്കുന്നത്

കോഴി :- മനുഷ്യരെ അകത്താൻ കഴിവുള്ള ശക്തനാരാ

പൂച്ച :- കൊറോണ

കോഴി :- കൊറോണയോ ? അത് എന്ത് സൂത്രം

പൂച്ച :- വൈറസ്

കോഴി : ഞാൻ കേട്ടിട്ടില്ല

പൂച്ച ... നീ കേൾക്കണ്ട കാണാൻ പറ്റാത്ത സൂക്ഷ്മജീവി

കോഴി :- ഇത്തിരി പോന്ന ഇവന് എങ്ങനെ കഴിഞ്ഞു

പൂച്ച... മനുഷ്യന് എന്തൊരു അഹങ്കാരമായിരുന്നു

കോഴി :- അങ്ങനെ പറയല്ലേ ചേട്ടാ.... നമുക്ക് ആഹാരം തരുന്നവരല്ലേ

പൂച്ച :- നീ കൂട്ടിനുള്ളിലല്ലേ എന്ത് അറിയാം നിനക്ക്

കോഴി : ഈ കൂടും പരിസരവും അറിയാം

പൂച്ച :- കാടുകളും മേടുകളും എല്ലാം ഇടിച്ചു നിരത്തിയില്ലേ... നമ്മുടെ എത്ര കൂട്ടുകാർ നഷ്ടമായി

കോഴി. :- ശരിയാ

പൂച്ച... പുറത്തിറങ്ങിയാൽ ഇത്തിരി കുടിക്കാൻ നല്ല വെള്ളമില്ല

കോഴി:- അത് എന്താ

പൂച്ച:-എല്ലാം മലിനം

കോഴി :- അതൊക്കെ പോട്ടെ മനുഷ്യർ എങ്ങനെയുണ്ട്

പൂച്ച. :- എല്ലാവരും ഭയത്തിലാണ് നിരത്തിലില്ല. ലോക്ക് ഡൗൺ

കോഴി. :- അത് എന്താണ്?

പൂച്ച: കുറെ പുതിയ വാക്കുകൾ കേൾക്കുന്നുണ്ട്. ലോക്ക് ഡൗൺ Break the chain ക്വാറെറ്റയിൽ സാനിറ്റ റെയ്സ്. , മാസ്ക്ക് എന്നൊക്കെ

കോഴി... അവൻ ഒരു വില്ലൻ തന്നെയുണ്

പൂച്ച :- അതെന്ത്?

കോഴി... എല്ലാവരെയും കൂട്ടിലാക്കി കഴിഞ്ഞവരെ ഒറയടിക്ക് കൂട്ടിലാക്കിയില്ലേ ? ഹ...ഹ...ഹ..

പൂച്ച :- ചിരിക്കാതെ അവരില്ലെങ്കിൽ നാം ഉണ്ടോ?

കോഴി :- അതു ശരിയാ

ഈ ഭൂമിയിൽ ഈശ്വരൻ സൃഷ്ടിച്ചതിനെ നാം നശിപ്പിക്കാൻ പാടില്ല.

പൂച്ച: അതെ. ഒന്നിന്റെ നാശം പലതിന്റെ നാശത്തിനു കാരണമാകും. പലതിന്റെയും പെരുപ്പത്തിനും കാരണമാകും

കോഴി... പൊട്ടനെ എട്ടൻ ചതിച്ചാൽ എട്ടനെ ദൈവം ചതിക്കും

അഭി൯.എസ്.ലാൽ
5 A സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ