സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/മികവിലേയ്ക്കുളള ചുവടുകൾ
മികവിലേയ്ക്കുളള ചുവടുകൾ
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ് പകർന്നു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ്.അക്കാദിമകവും ഭൗതികവുമാ മേഖലകളിൽ മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.ഇൗ രംഗത്ത് പ്രവർത്തിക്കുന്ന വിവധ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ആശയവും ആവേശവും വളർത്തികൊണ്ട് പുതിയ തലങ്ങളിലേയ്ക്ക് വികസിപ്പിക്കുകയാണ്.ഒാരോ വിദ്യാർഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലെയ്ക്കുർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ.പഠനപ്രയാസം നേരിടുന്ന ഒാരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്.ഈ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളാണ് ശ്രദ്ധ,നവപ്രഭ,മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്- മികവിലേയ്ക്കുള്ള ചുവടുകൾ..........
നവപ്രഭ
സെക്കന്ററി തലത്തിൽ ഒമ്പതാം ക്ലാസ്സിൽ നിശ്ചിതശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന പ്രത്യേക പരിശീലനം നൽകി പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ RMSA കേരള 'നവപ്രഭ' എന്നൊരു പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.ഇൗ പദ്ധതി വളരെ വിജയകരമായ രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപിക സി.പോൾസി നിർവ്വഹിച്ചു.
ശ്രദ്ധ
3,5,8 ക്ലാസ്സുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് 'ശ്രദ്ധ പദ്ധതി' ആസൂത്രണം ചെയ്തിട്ടുള്ളത്.'ശ്രദ്ധ' പദ്ധതി,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിൽ എത്തിക്കാൻ സഹായകമാകുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു.
മലയാളത്തിളക്കം
നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തരവിലയിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്.
ഹലോ ഇംഗ്ലീഷ്
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം സ്യഷ്ടിക്കുന്നതിനും ,കുട്ടികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും സമൂഹത്തിനുമിടയിൽ നല്ല ബന്ധം വളർത്തിയെടുക്കുക,ഇംഗ്ലീഷ് നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിനായ് അധ്യാപകർക്കു അവശ്യമായ പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളിലൂടെ തുടക്കമിട്ട പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സി.ലിസ് മരിയ നിർവ്വഹിച്ചു.
മികവുത്സവം
കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി പൊതുസ്ഥലത്ത് മികവുത്സവം നടത്തുകയുണ്ടായി. ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.പ്രമീള ഗിരീഷ് കുമാർ നിർവ്വഹിച്ചു.