ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുഴുപ്പിള്ളി

കുഴുപ്പിള്ളി

എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുഴുപ്പിള്ളി.

ഭൂമിശാസ്ത്രം

പ്രാരംഭകാലത്ത് ഇത് പള്ളിപ്പുറംപഞ്ചായത്തിനോടു അനുബന്ധിച്ചായിരുന്നെങ്കിലും പിന്നീടു വന്ന ഭരണപരിഷ്കാരങ്ങളിൽ പള്ളിപ്പുറത്തുനിന്നും അടർത്തി ഒരു പഞ്ചായത്താക്കുകയായിരുന്നു.വടക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, തെക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, കിഴക്ക് പള്ളിപ്പുറം പഞ്ചായത്ത് പടിഞ്ഞാറ് അറബികടൽ എന്നിവയാണ് കുഴുപ്പിള്ളി പഞ്ചായത്തിന്റെ അതിരുകൾ. കുഴുപ്പിള്ളി ബീച്ച് വളരെവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

ചരിത്രം

1962 ജനുവരി ഒന്നാം തീയതി കുഴുപ്പിള്ളി പഞ്ചായത്ത് നിലവിൽ വന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • സെൻ്റ്: അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
  • സെൻ്റ്: ഗ്രിഗോറിയോസ് അപ്പർ പ്രൈമറി സ്കൂൾ.

ജീവിതോപാധി

പൊക്കാളി നെൽകൃഷി. മത്സ്യബന്ധനം. എന്നിവയാണ് പ്രധാന ഉപജീവനമാർഗ്ഗങ്ങൾ.