സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ/അക്ഷരവൃക്ഷം/എന്തിനോവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
എന്തിനോവേണ്ടി

ചിറകറ്റു വാടി വീഴുന്ന പൂക്കളില്ലെല്ലാം
ഒരു ചെടിയുടെ കണ്ണുനീർ ഉണ്ടായിരുന്നു
ചിതറിവീണ വാക്കുകളിലല്ലാം
മോഹങ്ങൾ തൻ വേദനയുണ്ടായിരുന്നു
നീ കേൾക്കാതിരുന്ന വാക്കുകളില്ലെല്ലാം
എന്റെ മൗനത്തിൻ നൊമ്പരം ഉണ്ടായിരുന്നു
പറഞ്ഞുതന്ന സത്യങ്ങളൊക്കെയും
നിന്നെ സ്വപ്ന ചിന്തയിൽ നിന്നുണർത്തിയില്ല
എന്നിട്ടും വീണ്ടും വീണ്ടുമോരോ
കാരണങ്ങൾ തേടി നീയലഞ്ഞു
അലഞ്ഞ കാരണങ്ങൾക്കെല്ലാം എപ്പോഴോ
അർത്ഥങ്ങൾ എനിക്ക് ബോധ്യമായി
എന്നിട്ടും ഒന്നുമറിയാത്തതുപോലെ
വിഡ്ഢിയായ് ഭൂമിയിൽ 'എന്തിനോവേണ്ടി'

വൈശാഖ് സുരേന്ദ്രൻ
8 എസ് എസ് എച് എസ് എസ് കീരംപാറ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 02/ 2022 >> രചനാവിഭാഗം - കവിത