സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/നാടിന്റെ നന്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാടിന്റെ നന്മയ്ക്കായ്


നാടിന്റെ നന്മയ്ക്കായ്
ഉണരട്ടെ കാഹള ധ്വനികൾ
തച്ചുടക്കട്ടെ പലവർണ്ണ പതാകകൾ
ഏന്തിടട്ടെ കൈ മെയ് മറന്നു കരങ്ങൾ
അണിനിരന്നിടട്ടെ ഷൈലജ ടീച്ചറിന് പിന്നിൽ
പാറി പടർന്നു പിടിക്കും വൈറസിനെന്തു പാർട്ടി
പാറി പടർന്നമർത്തും മരണത്തിനെന്തു ജാതി
പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ
മാറ്റമില്ല മൃത്യു സുനിശ്ചിതം
നീട്ടിയ കരങ്ങളിൽ മുറുകെ പിടിക്കാം
പ്രളയ നിപ്പ പോലും തോൽപ്പിച്ച ചങ്കുറപ്പിൽ
നാടിൻ പുതുഉണർവ്വിനായ് ഒന്നുചേരാം
മാനിക്കാം ഓതിടും വാക്കുകളെ
തുരത്തിടാം വൈറസ് എന്ന മഹാ വിപത്തിനെ

 

അലൻ മാത്യു
6 B സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത