മരണത്തിന്നുടെ തിരുമുറ്റത്തേ- ക്കടിഞ്ഞു വീണൊരു കരിയില ഞാൻ അടിച്ചു വാരാൻ പുലരിപ്പെണ്ണവൾ മറന്നു പോയൊരു നേരം അടർന്നു വീണ ചെറുകാറ്റിൽ ഞാൻ പറന്നു പോയി നിത്യതയിൽ അലിഞ്ഞു ചേർന്നു എന്നുടെ ഓർമ്മകൾ അവസാനിച്ചീ ലോകത്തിൽ ഇനിയില്ല ഈ ലോകസുഖങ്ങളെന്നിൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത