സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിത്വം

                                                             	 വ്യക്തിശുചിത്വം പോലെ പരമപ്രധാനം പരിസര ശുചിത്വം

രോഗം വന്നിട്ട് ചികിത്സ തേടുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലത്. രോഗകാരികളായ സൂക്ഷ്മജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലമാണ് നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നത്. ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജീവിയ ഘടകങ്ങളും പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ നാം ജീവിക്കുന്ന ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ഇന്ന് നമ്മുടെ നാട് പലവിധ പകർച്ച രോഗങ്ങളുടെയും നാടായികൊണ്ടിരിക്കുകയാണ്. അതിൽ കൂടുതലും കൊതുകു പരത്തുന്ന രോഗങ്ങളാണ്. നമ്മുടെ പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നത് പലരോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ഡെങ്കിപ്പനി,മലമ്പനി,മഞ്ഞപ്പിത്തം, മലേറിയ, പകർച്ചപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇങ്ങനെ ഉണ്ടാകുന്നവയാണ്. കൊതുകുകളുടെ എണ്ണം വർദ്ധിക്കുന്നതും ശുദ്ധജല ദൗർലഭ്യവും ആണ് മിക്ക പകർച്ച രോഗങ്ങൾക്കും പ്രധാനകാരണം.

വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം പരിസരശുചിത്വവും കൂടി പാലിച്ചാലേ ഈ കൊതുകുകളേയും രോഗകാരികളായ മറ്റു ജീവികളുടെയും എണ്ണം പെരുകാതിരിക്കു. പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും ചപ്പുചവറുകളും മാലിന്യങ്ങളും നിക്ഷേപിക്കാതിരിക്കാം. രോഗങ്ങളിൽ നിന്നും രക്ഷ നേടാം. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ ബോധപൂർവ്വം പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ നാടിനെ വ്യാധികളിൽ നിന്നും രക്ഷിക്കാനാകൂ.

                                                                                                                                                                                           നിഷാന്ത് .കെ .എസ്

IV A