സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്


പ്രത്യാശ

 
അഖിലംവിറയ്ക്കുന്ന കൊറോണനാട്ടിൽ
അറിയാതെതന്നെ പലരിലും എത്തി
അതുമൂലം പലരിലും പരിഭ്രാന്തിപരത്തി
അതിനുള്ളൊരു പരിഹാരം ജാഗ്രതമാത്രം.

നിപ്പയുംപ്രളയവും വന്നപ്പോൾ നമ്മൾ
ഒന്നിച്ചു നിന്നു അവയെ തരത്തീ
അതുപോലെതന്നെ കൊറോണയേം നമ്മൾ
ഒന്നിച്ചു നിന്ന് നേരിടാം ഇന്ന്
   
പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധമാർഗ്ഗത്തിലൂടെ നമുക്ക്
ഒഴിവാക്കിടാം സ്നേഹസന്ദർശം നമുക്കൊഴുവാക്കിടാം ഹസ്തദാനം
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
അകന്നിരിക്കാം നമുക്ക് അല്പകാലം
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ആരോഗ്യ നന്മയ്ക്കു വേണ്ടും നിർദ്ദേശങ്ങൾ
ഒരുമയോടെ നാം പാലിച്ചിടേണംജാഗ്രതയോടും ശുചിത്വ ബോധത്തോടും
മുന്നേറിടാം ഈ ലോകനന്മയ്ക്കു വേണ്ടി.

🙏 ലോകാ സമസ്താ സുഖിനോ ഭവന്തും🙏


 

അശ്വനി . എ
5 A സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത