സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ/അക്ഷരവൃക്ഷം/നമ്മുടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കേരളം

ഇവിടുത്തെ പൊതുവിദ്യാലയത്തിൽ പഠിച്ചു ഒരു വിസയുംതരപ്പെടുത്തി വിദേശത്തുപോയിവന്ന ശേഷം ചിലർ പറയുന്നത് കേട്ടിട്ടുണ്ട്" ആശുപത്രിയോ ഇവിടെന്ത് ആശുപത്രി? വിദ്യാലയമോ ഇവിടെന്ത് വിദ്യാഭ്യാസം ? റോഡോ ഇവിടെന്ത് റോഡ് ? സർക്കാരോ ഇവിടെന്ത് സർക്കാർ ? അതൊക്കെ അങ്ങ് അമേരിക്കയിൽ ...ആസ്‌ട്രേലിയയിൽ ...ദുബായിയിൽ ജർമനിയിൽ .. അതാണ് അതാണ് കണ്ടുപഠിക്കേണ്ടത് ; ഒരു പൗരന് രാജ്യം നൽകുന്ന ആധുനിക സംവിധാനം , ജീവിതം അതാണ് പ്രധാനം." അതിനെല്ലാം മറുപടിയായി കോവിഡ്-19 കാലം. ലോക മാധ്യമങ്ങളിൽ വിവിധ രാജ്യങ്ങളിലെ പാർലമെന്റുകളിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധം അത്ഭുതമാവുന്നു. രോഗ വ്യാപന സാധ്യതകളെ മനുഷ്യസാധ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ചു രോഗികളെ സംരക്ഷിച്ചു രോഗത്തെ പ്രതിരോധിക്കുകയാണ് നമ്മൾ . സത്യത്തിൽ ഒരു കേരളീയനായതിൽ അഭിമാനം തോന്നുന്ന സമയമാണിത് . കേരളത്തിൽ ജനിച്ചു വളർന്നതിൽ , വിദ്യാഭ്യാസം നേടാൻ കഴിഞ്ഞതിൽ . എല്ലാത്തിനും ഉപരി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചു. ജാതി , മതം , രാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കാം നമ്മുടെ നാടിനെ ഓർത്തു ഓരോ കേരളീയനും അഭിമാനിക്കാം. നമ്മൾ അതിജീവിക്കും ഒന്നിച്ചു നിന്ന് പോരാടാം

അനൈന.വി .എ
4 എ സെൻറ്.തോമസ് എൽ .പി .എസ്‌. പാലയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം