സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു ചരമഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കൊരു ചരമഗീതം


കൊറോണയ്ക്കൊരു ചരമഗീതം
ഭൂമിതൻ മടിത്തട്ടിലേക്കു ദാ ! വരുന്നു
വില്ലനാം വീരനാം കൊറോണ വൈറസ്
ലോകരാജ്യങ്ങളെല്ലാം കാൽകീഴിലാക്കി
മുന്നേറുന്നു കോവിഡ് -19 .......
മഹാനാം അലക്സാൻഡറോ നീ !
ഈ ലോകം മുഴുവൻ കീഴടക്കാൻ ?
ഹിറ്റ്ലറിനേക്കാൾ ക്രുരൻ നീ
യമന്റെ പ്രതിപുരുഷനോ നീ ?
                                
                              വെള്ളരി പ്രാവിനെ വേട്ടയാടി
                               ഇന്നു ഞാൻ നാളെ നീ -
                               എന്നു പാടി ......
                               നിപ്പ തോറ്റോടിയ കളിക്കളത്തിൽ
                               തോൽക്കാനെന്തിനു വന്നു നീ
                             
പാലിക്കാം ഒരു ചെറു അകലം
 നല്ലൊരു നാളെയ്ക്കായി
 മഹാപ്രളയങ്ങൾ കണ്ടവർ നാം
 വവ്വാലിന്റെ ചിറകടിസ്വരം കേട്ടവർ നാം
  അതിജീവിക്കാം ഈ മഹാമാരിയെ !
  ഹൃദയമിടിപ്പ് നിലയ്ക്കാതിരിക്കാൻ .......

 

ക്രിസ്റ്റില്ല ആന്റണി
9 A സെന്റ് . തോമസ് എച്ച് .എസ്സ് തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത