2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി ജൂൺ ഒന്നാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജു ചുള്ളിക്കാട് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ നെഡ്സൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പച്ചക്കറി തൈകളും മധുരവും നൽകി നവാഗതരായ ‍കുട്ടികളെ സ്വാഗതം ചെയ്തു. സ്കൂളിൽ സ്ഥാപിച്ച പുതിയ ഊഞ്ഞാൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഹെലൻ കബ്രാൾ കുട്ടികൾക്ക് സമർപ്പിച്ചു.