വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫ്റൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന അഭിരുചി വളർത്തുകയും ചെയ്യുന്നു. പ്രദർശിപ്പിച്ച പുസ്തകങ്ങളിൽ നിന്നും 10 പുസ്തകങ്ങൾ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു