സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/കെ.സി.എസ്.എൽ

Schoolwiki സംരംഭത്തിൽ നിന്ന്

കേരള കാത്തലിക് സ്റ്റുഡൻ്റ്സ് ലീഗ് അഥവാ കെ സി എസ് എൽ എന്നത് കത്തോലിക്കാ സഭയിലെ വിദ്യാർഥികളുടെ ഒരു സംഘടനയാണ്.വിശ്വാസം പഠനം.സേവനം എന്നീ ആദർശങ്ങളിൽ ഊണി കുട്ടികളുടെ ആത്മീയ വളർച്ചയും,സേവന സന്നദ്ധതയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം വളരെ സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

2021-22 അധ്യയന വർഷത്തിൽ ടീച്ചർ ടോക്ക് എന്ന പ്രോഗ്രാമിലൂടെ അധ്യാപകർ ഓൺലൈൻ ആയി കുട്ടികളിൽ മൂല്യം വളർത്തുന്ന സന്ദേശങ്ങൾ പങ്കുവച്ചു.അനുദിന വിശുദ്ധർ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾ വിശുദ്ധരെ പരിചയപ്പെടുത്തി.അതിരൂപത തലത്തിൽ നടത്തിയ ഓൺലൈൻ മൽസരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്ത് സമ്മനാർഹരായി.