നാലു ചുവരുകൾ മാത്രമിന്നെനിക്കു കൂട്ട്
തുറക്കാത്ത ജനലുകൾ, വാതിലുകൾ
തുറക്കാൻ മറന്ന മനസ്സിൻ പ്രതീകമായ്
ഇനിയെന്നിനിക്കിതു തുറക്കാനാകും!
ഇന്നെനിക്കു തുണയായതെൻ നിഴൽ മാത്രം
അപരനായ് തുറക്കാത്തൊരെൻ
വാതിലിന്നെൻ നേർക്കടഞ്ഞൂ താനേ.....
മാസ്കുകൾ, ടെസ്റ്റുകൾ,
താക്കീതുകൾ, വിലക്കുകൾ എൻ മുന്നിലൊരു കുന്നായ് മാറുന്നു '
തിരിച്ചറിയുന്നു ഞാനിപ്പോൾ
നൽകാതെ പോയോ - രലിവിൻ തുള്ളികൾ
പെരുമഴയായ് എന്നിൽ ചൊരിയുന്നതും .....
സാന്ത്വനമായ് .താങ്ങായ്, കരുത്തായ് മാറുന്നതെന്നോ ഞാൻ മറന്നവർ ....
വെളിച്ചമെന്നു ഞാൻ നിനച്ചതെല്ലാം
ഇരുളായിരുന്നെന്ന തിരിച്ചറി വെനിക്കേകിയീ ക്വാറന്റൈൻ' .....
പുതുവെളിച്ചമേകിടുന്നു .....