സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഭൗതീക സാഹചര്യം

Schoolwiki സംരംഭത്തിൽ നിന്ന്
  • മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട ഹൈടെക് ക്‌ളാസ് റൂമുകൾ
  • മൾട്ടീമീഡിയ പ്രസേൻറ്റേഷൻ സൗകര്യമുള്ള ഹാൾ
  • നൂതന സംവിധാനങ്ങളോടുകൂടിയ സയൻസ് ലബോറട്ടറി
  • വായനയുടെ വിരുന്നൊരുക്കുന്ന..അക്ഷരങ്ങളുടെ ഗന്ധമൊഴുകുന്ന സ്കൂൾ ലൈബ്രറി
  • ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇ ലൈബ്രറി
  • ഹൈസ്കൂൾ , യൂ പി വിദ്യാർത്ഥികൾക്ക് പഠന സൗകര്യാർത്ഥം പ്രത്യേകം തയ്യാറാക്കിയ കമ്പ്യൂട്ടർ ലാബുകൾ
  • കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് ,SPC ,റെഡ് ക്രോസ്സ് വിഭാഗങ്ങൾ
  • കുട്ടികളുടെ കമ്പ്യൂട്ടർ വിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ലിറ്റൽ കൈറ്റ്സ് വിഭാഗം
  • കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന KCSL , അൽഫോൻസ ഗാർഡൻ കൂട്ടായ്മകൾ
  • കുട്ടികൾക്ക് നൽകുന്ന കൗൺസലിംഗ് സേവനം
  • പ്രകൃതിയുടെ പച്ചപ്പ് കാത്തുസൂക്ഷിക്കുന്ന ഹരിത ക്ലബ്
  • വിദ്യാർത്ഥികളുടെ കൂട്ടായ്മയും സ്നേഹവും കാരുണ്യവും വളർത്തുന്നതിനായി മലയാളമനോരമയുമായി സഹകരിച്ചുള്ള നല്ല പാടം പ്രവർത്തനങ്ങൾ
  • സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ കലോത്സവം ,രചനാമത്സരങ്ങൾ ,മറ്റു പ്രവർത്തനങ്ങൾ
  • കായികരംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കുന്ന സ്പോർട്സ് മീറ്റുകൾ
  • ഇംഗ്ലീഷ് ഭാഷാപ്രയോഗം സുഗമമാക്കാൻ 5 മുതലുള്ള ക്ലാസ്സിലെ കുട്ടികൾക്കായി സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ
  • സാഹിത്യാഭിരുചി വളർത്തുന്നതിന് സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ
  • വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ശാസ്ത്രലോകത്ത് പുത്തൻ കണ്ടുപിടുത്തങ്ങൾക്കും ,വിജ്ഞാനത്തിന്റെ വഴി സ്വയം തേടുന്നതിനും സഹായിക്കുന്ന വിവിധ ക്ലബ്ബുകൾ