ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങൾ -2025

Moral Science

ഈ വർഷത്തെ അതിരൂപതാ തല ഉദ്ഘാടനം ജൂലൈ 16-ന് കലൂർ റിന്യൂവൽ സെന്ററിൽ വെച്ച് നടന്നു. പ്രൊഫ. മോനമ്മ കോക്കാട്ട് അധ്യാപകർക്ക് വേണ്ടി ഒരു ഓറിയന്റേഷൻ ക്ലാസ് നടത്തി. കഴിഞ്ഞ വർഷം നടന്ന മോറൽ സയൻസ് പരീക്ഷയിൽ നമ്മുടെ പത്ത് കുട്ടികൾ A+ നേടി മികച്ച വിജയം കൈവരിച്ചു.

Co- curricular Activities

ശാസ്ത്രമേള

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി ക്ലബ് ഉദ്ഘാടനം ബഹു.ഹെഡ്മിസ്ട്രെസ് Sr. Lalia Tresa യുടെ അധ്യക്ഷതയിൽ നടന്നു.UP, HS വിഭാഗം സ്കൂൾ തല വർക്ക് എക്സ്പീരിയൻസ് ഫെയർ ജൂലൈ 5 നും Science Fair 31 നും നടത്തുകയുണ്ടായി.2025-26 ഉപജില്ലാ ശാസ്ത്രമേളയിൽ,സയൻസ് ഫെയർ (Science Fair), ഐ.ടി. ഫെയർ (IT Fair), പ്രവൃത്തിപരിചയ മേള (Work Experience) എന്നീ വിഭാഗങ്ങളിൽ ഓവറോൾ (Overall) ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ശാസ്ത്രോത്സവം എറണാകുളം ഡിസ്ട്രിക്ട് work experience fair ൽ HS overall Third ലഭിച്ചു. കേരള സ്കൂൾ ശാസ്ത്രോത്സവം 2025 Work Experience Fair ൽ ദേവിക ഷിജു,ഗൗതം രാജേഷ്, അൻവിയ സുനിൽ, അഞ്ചലിയ പൗലോസ്, അനുഗ്രഹ ജോയ് എന്നിവർ A Grade ഉം Social Science Fair Atlas Making ൽ മൈഥിലി അനിൽ A grade ഉം കരസ്ഥമാക്കി.

കലോത്സവം

ഈ വർഷത്തെ സ്കൂൾ കലോത്സവം ജൂലൈ മാസം പതിനൊന്നാം തീയതി PTA President Sri. Lalu Cheriyan ഉദ്ഘാടനം ചെയ്തു.വിവിധ വേദികളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. ഉപജില്ലാ കലോത്സവത്തിൽ UP, HS വിഭാഗം സെക്കന്റ് ഓവറോൾ കരസ്ഥമാക്കി. ജില്ലാതല മത്സരത്തിൽ Mimicry, Chenda Thayambaka എന്നീ ഇനങ്ങളിൽ First A grade നേടി, സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ മിമിക്രി എ ഗ്രേഡും ചെണ്ട തായമ്പക ബി ഗ്രേഡും കരസ്ഥമാക്കി.

Sports

കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി എല്ലാവർഷവും വേനൽക്കാലത്ത് *Summer Blaze*ക്യാമ്പ് നടത്തിവരുന്നു. 2025-26 വർഷത്തിലെ സ്കൂൾ തല സ്പോർട്സ് മീറ്റ് സെപ്റ്റംബർ 16-ാം തീയതി നടത്തപ്പെട്ടു.ഉപജില്ല, ജില്ല, സംസ്ഥാന ഫുട്ബോൾ, വോളിബോൾ, ജൂഡോ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സ്വർണ, വെള്ളി മെഡലുകളും ഹയർ സെലെക്ഷനും നേടി.നാഷണൽ സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ചാർലി ജെ ജയ്സൺ സിൽവർ മെഡൽ നേടി അഭിമാന താരമായി. Spiritual Activities. ഭൗതികമായ അറിവിനൊപ്പം ആത്മീയതക്കും പ്രാധാന്യം നൽകുന്ന അങ്കണമാണ് St. Joseph School. വർഷാരംഭത്തിൽ തന്നെ വിദ്യാലയവും പരിസരവും വെഞ്ചിരിച്ച് ഈശോയുടെ ഹൃദയത്തിന് പ്രതിഷ്ഠിച്ചു.എല്ലാ ആദ്യവെള്ളിയാഴ്ചയും ദിവ്യബലി അർപ്പണം, ഒക്ടോബർ മാസം ജപമാല, മറ്റു ആത്മീയ അഭ്യാസങ്ങൾ, എന്നിവയിലൂടെ കുട്ടികളെ ഉണർത്തുന്നു.നവംബർ മാസത്തിൽ സിസ്റ്റർ ജോളി മരിയ, Sr. Gloria എന്നിവർ നയിച്ച രണ്ടു ദിവസത്തെ ധ്യാനവും പ്രോഗ്രാമുകളും കുട്ടികൾക്ക് ആത്മീയ ഉണർവും സന്തോഷവും നൽകി. Non catholic കുട്ടികൾക്കും പ്രത്യേകം ക്ലാസുകളും പ്രോഗ്രാമുകളും ഉണ്ടായിരുന്നു.എല്ലാ മാസവും ഉള്ള വിശുദ്ധ കുർബാന, വചന സന്ദേശം, SSLC പരീക്ഷ ഒരുക്ക പ്രാർത്ഥന,ആരാധന എന്നിവയിലൂടെ ആത്മീയതയിൽ വളരാൻ കുട്ടികളെ സഹായിക്കുന്നു.ചാരിറ്റി ബോക്സ്‌, Student Saving Schemeഎന്നിവയും നല്ല രീതിയിൽ നടക്കുന്നു.

പരിസ്ഥിതി ദിനം

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം വളരെ മനോഹരമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു.

ലോക വായനാദിനം

ജൂൺ 19 നു വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശ്രീ കൈതാരത്ത് വിനോദ് കുമാർ നടത്തി. ബുക്ക് ഫെസ്റ്റ്,ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ അസംബ്ലി, മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, സ്കിറ്റ്, ഡാൻസ്, സൈക്കിൾ റാലി,zumba ഡാൻസ് എന്നിവ സംഘടിപ്പിച്ചു ലഹരി വിരുദ്ധ ക്ലാസ്സ്‌,പ്രതിജ്ഞ എന്നിവയും നടത്തി.

ബഷീർ ദിനം

ജൂലൈ അഞ്ചിന് ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഷീർ ദിന സന്ദേശം, ചിത്രരചന, കവിത ആലാപനം പുസ്തക വായന തുടങ്ങിയ പരിപാടികൾ കുട്ടികൾ നേതൃത്വത്തിൽ നടന്നു.

സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യയുടെ 78മത് സ്വാതന്ത്രദിന വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. ലളിത ട്രീസ പതാക ഉയർത്തി. സിസ്റ്റർ ജിസ്‌ തെരേസ് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

കർഷക ദിനാചരണം

ഓഗസ്റ്റ് 19ന് കർഷക ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും മികച്ച കുട്ടി കർഷകനെ ആദരിക്കലും ഈ ദിനത്തിന് നിറം പകർന്നു.

അധ്യാപക ദിനം

പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, ക്ലാസ് ലീഡേഴ്സ് ഇവരുടെ നേതൃത്വത്തിൽ അധ്യാപകർക്ക് അനുമോദനങ്ങളും ആശംസകളും നേർന്നു.

ഓണാഘോഷം.

ഒരുമയുടെ സന്തോഷമുണർത്തുന്ന ഓണാഘോഷം സന്തോഷത്തിന്റെ അനുഭവമായിരുന്നു.ഓണക്കളികൾക്കൊപ്പം ഇത്തവണ ഓണസദ്യയും ഉണ്ടായിരുന്നു.

ശിശുദിനാഘോഷം

നവംബർ 14ന് ശിശുദിനം മനോഹരമായി കൊണ്ടാടി. SPC യുടെ സമ്മാനങ്ങളും നൽകി അവരെ അനുമോദിച്ചു. കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായി ഫിലിം ഷോയും ഉണ്ടായിരുന്നു.

ക്രിസ്തുമസ്

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശവുമായി ക്രിസ്മസ് വളരെ ഗംഭീരമായ ആഘോഷിച്ചു.

വാർഷിക ആഘോഷം

സെന്റ് ജോസഫ് വിദ്യാലയത്തിന്റെ 66 മത് വാർഷികാഘോഷവും,അധ്യാപക രക്ഷാകർത്ത് സംഗമവും, സീനിയർ അസിസ്റ്റന്റ് റവ.സി. ജിസ് തെരേസ്,ശ്രീ.തോംസൺ,ശ്രീമതി ജോയ്സി എന്നിവരുടെ യാത്രയയപ്പും ജനുവരി 9-ന് ആഘോഷമായി കൊണ്ടാടി.

സംഘടനകൾ

സുകൃത ജീവിതത്തിലും വിശുദ്ധിയിലും ആധ്യാത്മികതയിലും കുട്ടികളെ വാർത്തെടുക്കാൻ സഹായിക്കുന്ന അൽഫോൻസ ഗാർഡൻ,യൂത്ത് സ്റ്റാർസ് ഓഫ് ജീസസ് എന്നീ സംഘടനകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഇതിന് പുറമേ KCSL, DCL, മദർ തെരേസ സേവന അവാർഡ്, ഹരിതസേന തുടങ്ങിയവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഒപ്പം തന്നെ SPC,Scout & Guides,Red Cross,Little Kites സംഘടനകളും. Little Kites IT Club സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന IT ക്ലബ് ആണ് Little Kites. ലിറ്റിൽ kites ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ

1.Freedom Fest Celebration TechArt Challenge ( Digital poster competition) 2.RoboCode ( പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം) 3.Snap to Screen ( Video Editing പരിശീലനം) 4. ലഹരി വിരുദ്ധ റാലി

Student Police Cadet (SPC)

"We learn to serve" എന്ന ആപ്തവാക്യം നെഞ്ചിലേറ്റി സാമൂഹ്യ സേവനം ലക്ഷ്യമാക്കി 132 SPC കേഡറ്റുകൾ St. Joseph's സ്കൂളിൽ പ്രവർത്തിച്ചുപോരുന്നു.ചൊവ്വ, വെള്ളി ദിവസങ്ങളിൽ അങ്കമാലി Police സ്റ്റേഷനിൽ നിന്നുള്ള പോലീസുകാരുടെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് ട്രെയിനിങ് നടത്തിവരുന്നു. അവധിക്കാല ക്യാമ്പുകൾ, ദിനചാരണങ്ങൾ എന്നിവ നടത്തുന്നതിനും സ്കൂൾ പരിസരങ്ങളിൽ അച്ചടക്കപാലനത്തിനും SPC കേഡറ്റുകൾ നേതൃത്വം നൽകുന്നു.പോലീസ് സ്റ്റേഷൻ, fire സ്റ്റേഷൻ തുടങ്ങിയവ സന്ദർശിക്കുകയും രാഷ്ട്ര സേവനം നടത്തുന്ന പോലീസുകാരെയും fire സ്റ്റേഷൻ ഓഫീസർമാരെയും അഭിനന്ദിച്ചു. 2025-2027 അധ്യയനവർഷത്തിലെ പുതിയ 44 SPC കേഡറ്റുകളുടെ capping ceremony നവംബർ 4ന് SPC യുടെ എറണാകുളം ജില്ല ADNO ശ്രീ. അഷ്‌റഫ്‌ സാർ നിർവഹിച്ചു.

Junior Red Cross

I serve എന്നമുഖമുദ്ര ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് റെഡ് ക്രോസ്' . 29 കുട്ടികൾ എ level ലും , 31 കുട്ടികൾ B level level ലും,22 കുട്ടികൾ C level ലും കേഡറ്റുകളായി പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും റെഡ് ക്രോസ് സംഘടന സജീവമായി പ്രവർത്തിക്കുന്നു.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു rally, പ്രതിജ്ഞ, വിവിധ കലാപരിപാടികൾ എന്നിവ നടത്തി.പ്രത്യേകിച്ച് വ്യക്തിത്വ വികസനം, ആരോഗ്യ സംരക്ഷണം, സേവന തല്പരത തുടങ്ങിയവയിൽ കുട്ടികൾക്ക് അവബോധം നൽകാൻ റെഡ് ക്രോസ് സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.

Scouts &Guides

സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്സ് സംഘടന .വിവിധ ഘട്ടങ്ങളായി ഇരുന്നൂറോളം സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്രമാനുഗത പരിശീലനം നേടുന്നു. കുട്ടികൾക്കായി ത്രിദിന ക്യാമ്പ് മനോഹരമായി നടത്തിവരുന്നു .ത്രിദിന സഹവാസ ക്യാമ്പ് ,പഠനയാത്ര, ഹൈക്ക് എന്നിവ നടത്തി.ഈ വർഷം പട്ടിമറ്റത്ത് വച്ച് നടന്ന ജില്ലാ റാലിയിൽ 20 Scouts & Guides പങ്കെടുത്ത് A+ നേടി. ഗൈഡ് ക്യാപ്റ്റനായ സിസ്റ്റർ വിജി റോസ് 15 വർഷത്തെ ലോൺ സർവീസ് അവാർഡും സിസ്റ്റർ ലിസ്ന 10 വർഷത്തെ ലോങ്ങ് സർവീസ് അവാർഡും സ്കൗട്ട് മാസ്റ്റർ ആയ സിസ്റ്റർ ജെഫി റോസ്, സി.റോസ് നഎന്നിവർ 10 വർഷത്തെ ക്ലാസ് സർവീസ് അവാർഡും കരസ്ഥമാക്കി.