സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
ദിനാചരണങ്ങൾ -2024
പഠനോത്സവം റിപ്പോർട്ട് 2024 - 25
2024 -25 അധ്യയന വർഷത്തിൽ കിടങ്ങൂർ സെൻ്റ്. ജോസഫ്‍സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ പാഠ്യ, പാഠ്യേതര മികവുകളെ വിലയിരുത്തുന്നതിനായി "പഠനോത്സവം" ILLUMINA 2K25 എന്ന പേരിൽ സംഘടിപ്പിച്ചു. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ ഓരോ കുട്ടിയും എത്രത്തോളം ആർജിച്ചു എന്ന് തിരിച്ചറിയുന്നതിന് രക്ഷിതാക്കൾക്കും സമൂഹത്തിനും ലഭിക്കുന്ന ഒരു വേദിയാണ് പഠനോത്സവം. ഇതിനു മുന്നോടിയായി 24- 2 - 25 വെള്ളിയാഴ്ച അങ്കമാലി ബി. ആർ. സി - യിൽ സംഘടിപ്പിച്ച പഠനോത്സവം 24 - 25 ഏകദിന ശിൽപ്പശാലയിൽ കിടങ്ങൂർ സെൻറ് ജോസഫ്‍സ് എച്ച് .എസ് . എസ് - ൽ നിന്നും SRG കൺവീനർ ശ്രീമതി ഷേളി വി.സി പങ്കെടുത്തു. പ്രസ്തുത സെമിനാറിൽ നിന്നും ലഭിച്ച ആശയങ്ങൾ ഉൾക്കൊണ്ട് 27- 2 - 25 തിങ്കളാഴ്ച സ്കൂളിൽ എസ്. ആർ .ജി. യോഗം കൂടുകയും ക്ലാസ് തല , കോർണർ തല, സ്കൂൾതല പഠനോത്സവങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു .ക്ലാസ്‍തല ,കോർണർ തല ,പഠനോത്സവം 4 -3 - 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്താൻ തീരുമാനിച്ചു. ഈ തലങ്ങളിൽ നിന്നും ഏറ്റവും മെച്ചപ്പെട്ടവ തിരഞ്ഞെടുത്തു സ്കൂൾതല പഠനോത്സവo 13 -3 - 25 വ്യാഴാഴ്ച വളരെ ആഘോഷപൂർവ്വം നടത്താനും തീരുമാനിച്ചു.സ്കൂൾതല പഠനോത്സവത്തിലേക്ക് അയൽ സ്കൂളുകളിലെ കുട്ടികളെയും അധ്യാപകരെയും ഉൾച്ചേർത്ത് പഠനോത്സവം ഒരു ഉത്സവമാക്കുവാൻ തീരുമാനിച്ചു. അതിനായി നോട്ടീസ്, പോസ്റ്റർ എന്നിവ തയ്യാറാക്കുന്നതിനും മറ്റു സ്കൂളുകാരെ ക്ഷണിക്കുന്നതിനുമെല്ലാം അധ്യാപകരെ ചുമതലപ്പെടുത്തി. വിഷയാടിസ്ഥാനത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു, തത്സമയ എക്സ്പെരിമെന്റ് Zone, ഗെയിം Zone,ഫുഡ് ഫെസ്റ്റ്, ക്വിസ് , കലാകായിക പ്രകടനങ്ങൾ എന്നിങ്ങനെ കുട്ടികളുടെ വിവിധ തലങ്ങളിലുള്ള മികവുകൾ അവതരിപ്പിച്ചു.അയൽ വിദ്യാലയങ്ങളിൽ നിന്നും വന്ന അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ സെൻറ് ജോസഫ്‍സിലെ കുട്ടികൾ ഒരുക്കിയ സർഗ്ഗസൃഷ്ടികൾ വലിയ വിസ്മയമായി . എല്ലാവർക്കും കൂൾ ഡ്രിങ്ക്സും സ്‌നാക്‌സും നൽകി.പൊതുസമൂഹത്തെ ഉൾചേർത്ത് നടത്തിയ പഠനോത്സവം 2K25 കിടങ്ങൂർ സെൻറ് ജോസഫ്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ ഓരോ കുട്ടിയുടെയും ഒപ്പം ഈ സ്കൂളിന്റെയും തന്നെ വലിയൊരു മികവായിരുന്നു.തുറവൂർ ഗ്രാമപഞ്ചായത്ത് എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീന ജിജോ പഠനോത്സവം ബൾബ് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സാലി വിൽസൺ , കിടങ്ങൂർ ഉണ്ണി മിശിഹാ പള്ളി വികാരി റവ. ഫാ.വർഗീസ് ചെരപ്പറമ്പിൽ, സ്കൂൾ ലോക്കൽ മാനേജർ റവ. സി.എമിൽ ജോസ്, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. സി. ജിസാ തെരേസ്സ് , സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലളിത ട്രീസ ,സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ലാലു ചെറിയാൻ എം. പി. ടി. എ ചെയർപേഴ്സൺ ശ്രീമതി സെൽമ ഫ്രെഞ്ചൊ എന്നിവർ പഠനോത്സവത്തിൽ പങ്കെടുത്തു. അന്നേ ദിവസം അങ്കമാലി ബി.ആർ.സി. BPC ശ്രീമതി ഷീജാ രത്നം , ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി സരിത, BRC ട്രെയ്‍നർ ഡോ. വീണാ ലക്ഷ്മി എന്നിവരും സ്കൂൾ സന്ദർശനം നടത്തുകയും പഠനോത്സവത്തിന്റെ ഭാഗമാവുകയും ചെയ്തു.