സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കിടങ്ങൂർ സെന്റ് ജോസഫ് ഹൈസ്ക്കൂൾ ലൈബ്രറിയിൽ 7000 ത്തോളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമുണ്ട്. 1960 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ആ കാലഘട്ടം മുതലുള്ള അമൂല്യമായ പുസ്തകങ്ങൾ ലൈബ്രറിയിലെ ശേഖരത്തിൽ ഉണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം, ശാസ്ത്രഗണിതം തുടങ്ങി നിരവധി മേഖലകളുടേതുൾപ്പെടെയുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമെ വിദ്യാർത്ഥികൾക്കുപകരിക്കുന്ന നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിലുണ്ട്.

വിദ്യാർഥികൾക്കു ഏറെ ഉപകാരപ്രദമായ ,പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട CD കളുടെ ഒരു വിപുലമായ ശേഖരവും ലൈബ്രറിയിൽ ഉണ്ട്.