സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/പ്രണാമം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രണാമം

കരുതലോടെ..........
കരുതുന്നു നാം നമ്മെ എന്നും.
ഭയക്കുന്നു നാം എന്നും
കൊറോണയെന്ന മഹാമാരിയെ...
ഭൂമിയെ കാർന്നിടും മഹാവിപത്തിനെ...
അടുത്തിടാതെ അകന്നിരുന്ന്
തകർത്തിടാം.. കൊറോണതൻ ശൃംഖല
കൈകൾ കഴുകിടാം.. മുഖംമറച്ചിടാം..
അകത്തിരുന്ന് അകം തുറന്നിടാം..
കരുതലിൻ കൈകോർത്തിടാം..
കരുതലിൻ കൈനീട്ടി, പുഞ്ചിരിതൂകി
നമ്മിലേക്കിറങ്ങുന്നു ഭൂമിതൻ മാലാഖമാർ
 ഈ വിപത്തിൻ ഇരയായി
പൊലിഞ്ഞുപോയ ജീവിതങ്ങൾക്കായി
നൽകുന്നു പ്രണാമം...
നിൽക്കുന്നു ഞങ്ങൾ
കാവലായ് കരുതലോടെ എന്നെന്നും...
 

മെറിൻ ബൈജു
VII B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത