ഇളം കാറ്റിൽ ആടിയുലയുന്ന
തൈ വൃക്ഷങ്ങൾ
കൊടും വെയിൽ സ്വയമേറ്റു
നമുക്ക് തണലായി വൃക്ഷങ്ങൾ
ഘോര ഘോര വെയിലിൽ നിന്ന്
തുളുമ്പും ഇളം തളിർ കാറ്റ് നൽകി
പെറ്റമ്മയെ പോലെ പോറ്റമ്മയുടെ
സ്ഥാനം വഹിക്കുന്ന വൃക്ഷം
ദുഷ്ടർ എൻ അമ്മയെ
എന്നിൽ നിന്നകറ്റി
ഇനി ആ ഇളം കാറ്റ്
എനിക്കാര് തരും ?