പ്രകൃതിതൻ സാദൃശ്യമാം
തൈകൾ നടുവിൻ മനുഷ്യരെ
പുതിയ തലമുറയ്ക്ക്
പരിസ്ഥിതി സംരക്ഷണം നമ്മൾതൻ കർത്തവ്യം
മനുഷ്യരെ പാലിക്കുവിൻ (2)
ജീവവായു നല്കും മരങ്ങൾ
നട്ടുവളർത്തുവിൻ
കുഞ്ഞുമക്കളെ
പരിസ്ഥിതിതൻ ദുഃഖം
മനുഷ്യർതൻ കാപട്യം പാവം
മരങ്ങളോട് എന്തിന് (2)
മാറുവിൻ മനുഷ്യരെ
സംരക്ഷിക്കുവിൻ പരിസ്ഥിതിയെ
അമ്മയായ് ദേവിയായ് വിശ്വാസമായ് (2)