സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ഭീരുവായ് മാറിയ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീരുവായ് മാറിയ ഭീകരൻ

ഏതോ ഒരു രാത്രിതൻ യാമത്തിൽ
കണ്ടു ഞാനൊരു സ്വപ്നത്തിലെന്നപോൽ
ഏതോ ഒരു ഭീകരജീവിയെപ്പോൽ
കൊറോണയെന്ന വൈറസിനെ
ദിനംതോറും കേട്ടുകേൾവിയായുള്ള
വീട്ടിലും നാട്ടിലും ചർച്ചയായ
ഒറ്റപ്പെടലിൽ വീട്ടുവാസത്തിലാക്കിയെൻ
ശത്രുവായ മാറിയ ഭീകരനെ
ഞാനെന്റെ ധൈര്യം കൈവിടാതെ
നേർക്കുനേർ പൊരുതാനുറച്ചുതന്നെ
അകലം പാലിച്ചെന്നായുധങ്ങളേന്തി
ശുചീകരണമരുന്ന്, മുഖാവരണം
അങ്കത്തിനായുള്ളയെൻ വരവുകണ്ട്‌
രൗദ്രഭാവത്താലുള്ളയെൻ രൂപംകണ്ട്‌
പോരാളിയായെൻ മുന്നിൽവെറും
ഭീരുവായ് മാറിയ ഭീകരനെ
തലങ്ങും വിലങ്ങുമാക്രമിച്ചു ഒരു
വീരനായിമാറി ഞാനേറെനേരം
തെല്ലതാ നിദ്രവിട്ടുണർന്നനേരം
ഞാനിതാ നിർവൃതി പൂണ്ടുപോയി
     

ഇസ്സാ എ
5 A സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത