സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു ചരമഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കൊരു ചരമഗീതം

അരുത് അരുത് അരുതെന്ന വാക്കു നീ കേട്ടില്ലേ
ഭീതിപരക്കുന്നു ഭയാനകമാകുന്നു
ഒരു കൃമി കീടത്തെ ഭയന്നുകൊണ്ട്
വന്മതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചിന്നെൻ
മണ്ണിലും തേരോട്ടമായി
ഒഴിവാക്കീടാം ഹസ്‌തദാനം
ഒഴിവാക്കീടാം പുറമ്പോക്കുകൾ
മാസ്ക് ധരിച്ച് പുറത്തേക്കിറങ്ങിയാൽ
തുരത്താം നമുക്കീ കൊറോണയെ
ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നോർക്കണം
പിണങ്ങേണ്ട ഉടയേണ്ട നല്ല ബന്ധങ്ങൾ
വെറുതെ ഈ എതിരാളിയ്ക്കുവേണ്ടി
തുരത്തീടാം നമുക്കീ കൊറോണയെ
ആളെ കൊല്ലും മഹാമാരിയെ
ഒരു ചുംബനം പോലും നൽകാതെ ചത്താലും
തീരാത്ത പാപിയായിരിക്കുന്നു ഞാൻ
എന്തെന്നറിയാത്ത പിഞ്ചു കുഞ്ഞിനെ പോലും
കൊല്ലും ഈ മഹാമാരിക്ക് തിരശീല വീഴണ-
-മെന്നു ഞാൻ പ്രാർത്ഥിക്കുന്നു
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ലല്ലോ
മനുജാ നിൻ കർമ്മ ഫലം
ഒരുമിച്ചു നേരിടാം നമുക്കൊരുമിച്ചു
തുരത്തീടാം ഈ ദുരന്തത്തെയും
പുറത്തേക്കിറങ്ങേണ്ട പുറത്തെനിക്കിറങ്ങേണ്ട മന്ത്രി വാക്കുകൾ വിസ്മരിക്കേണ്ട
തുരത്താം തുരത്താം ഈ മഹാമാരിയെ
 നമ്മുക്കൊറ്റക്കെട്ടായി തുരത്താം
 

പദ്മപ്രിയ എം.എ
6A സെന്റ്.ആന്റണീസ് സി.യു.പി.എസ്. പാലുവായ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത