സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മതിലകം ബ്ലോക്കിലെ ഒരു കൊച്ചു ഗ്രാമമാണ് എടത്തിരുത്തി എന്ന സ്ഥലം. ഇത് മധ്യകേരളത്തിൽ ഉൾപ്പെടുന്നു. തൃശ്ശൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 21 കിലോമീറ്റർ തെക്ക്, മതിലകത്ത് നിന്ന് 10 കിലോമീറ്റർ, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 266 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Kanoni Canal

ഭൂമിശാസ്ത്ര പരമായി കിഴക്കും വടക്കും ഇടയ്ക്കു തുരുത്തുകളാൽ ചുറ്റപെട്ട സ്ഥലമായിരുന്ന ഈ പ്രദേശ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന കനോലിക്കനാൽ തുരുത്തുകളാൽ ചുറ്റപ്പെട്ടതായതുകൊണ്ട് തുരുത്തുകളുടെ ഇടയിൽ എന്നർത്ഥമുള്ള ഇടത്തുരുത്ത് എന്നും പിന്നീട് എടത്തുരുത്തി എന്നും ആയിരൂപാന്തരം പ്രാപിച്ചു.




Ayyappan Kavu Kshethram

എടത്തിരുത്തി എന്ന പ്രദേശത്തിന് ഈ പേര് നേടിക്കൊടുത്ത അയ്യപ്പൻകാവ് ക്ഷേത്രം പുരാതനകാലത്ത് പരശുരാമൻ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളിൽ ഒരെണ്ണം മാത്രമാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പരശു രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഏറ്റവും പുരാതനമായ ഒരു ക്ഷേത്രമാണിത്. സാധാരണയായി ക്ഷേത്രങ്ങളിൽ അച്ഛനെയും മകനെയും മുഖാമുഖ മാണ് പ്രതിഷ്ഠിക്കാറുള്ളത്. എന്നാൽ പതിവിന് വിപരീതമായി അച്ഛനായ ശിവന്റെ ഇടത്താണ് മകനായ ബാലശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ അച്ഛനെ ഇടതുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടില്ല. ശ്രീപരശുരാമനാൽ തച്ചുശാസ്ത്രവിധി പ്രകാരമാണ് ഇങ്ങനെ പ്രതിഷ്ഠിച്ചതെന്ന് പറയുന്നു. ഇങ്ങനെ ഇടത്ത് പ്രതിഷ്ഠിച്ചതുകൊണ്ട് ഇടത്ത് ഇരുത്തി എന്നർത്ഥത്തിൽ ഇടത്തിരുത്തിയെന്നും പിന്നീട് അത് വഴി മാറി എടത്തിരുത്തി ആയെന്നുമാണ് ഒരു ഐതിഹ്യം.

Edathuruthi

മധ്യത്തിൽ വിശാലമായ നെൽവയലുകളും കിഴക്കും പടിഞ്ഞാറും മണൽത്തിട്ടകളുമായിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. താരതമ്യേന ഉയർന്ന പാടത്ത് മണ്ണിട്ട് നികത്തി പുരയിടങ്ങളുണ്ടാക്കി. അങ്ങനെ നിരവധി പുരയിടങ്ങൾക്കിടയിൽ മണ്ണിട്ട് തൂർത്ത് ഇടതൂർത്ത് എടത്തൂർത്ത് എടത്തിരുത്തി എന്നുമായി പരിണമിച്ചു എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്. ഈ വാദങ്ങളെ ശക്തമാക്കുന്ന രീതിയിൽ ഇപ്പോഴും പല ഔദ്യോഗിക രേഖകളിലും എടത്തിരുത്തിയെന്നും എടത്തുരുത്തിയെന്നും എഴുതി കാണുന്നുണ്ട്. ശരിയായ പേരിനെ ക്കുറിച്ച് ഇപ്പോഴും ആർക്കും ഒരു തർക്കവും ഇല്ല. ഇത് എടത്തിരുത്തി ജനതയുടെ സഹിഷ്ണതയാണ് ഉയർത്തിക്കാട്ടുന്നത്.


വിദ്യാഭ്യാസ ചരിത്രം

എടത്തിരുത്തി ഗ്രാമത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്ന വിശുദ്ധ അന്നായുടെ നാമധേയത്തിലുള്ള കന്യാസ്ത്രീമഠത്തിനോട് ചേർന്ന് Management ന് കീഴിൽ പ്രവർത്തിക്കുന്ന യു.പി സ്കൂളാണ് അതിലൊന്ന്.

Old St.Anne's School

പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി എം സി സന്യാസിനി സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സ് ആണ്. കഴിഞ്ഞ 119 വർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സംസ്ഥാനതലത്തിൽ നിന്നു തുടങ്ങി ജില്ല ഉപജില്ല പഞ്ചായത്ത് തലത്തിൽ നിന്നുവരെ അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങൾ കൈവരിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.1906 ൽ Elementry എന്ന പേരിൽ യു.പി സ്കൂൾ ആരംഭിച്ചപ്പോൾ, നാട്ടുകാർ പെൺകുട്ടികളുടെ പഠനകളരിയായി ഈ സ്കൂളിനെ കണ്ടു.


കൃഷിയും ജനജീവിതവും

krishi

എടത്തിരുത്തിയുടെ കാർഷിക ചരിത്രം പരിശോധിച്ചാൽ നെല്ല്, തെങ്ങ്, കവുങ്ങ് എന്നിവയായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്ന വിളകൾ. ഈ നാടിന്റെ ഗ്രാമാന്തരീക്ഷം ഞാറ്റു കൊയ്ത്തു പാട്ടിന്റെയും ഈരടികളാൽ അന്തരീക്ഷം എന്നും മുഖരിതമായിരുന്നു. നാട്ടികഫർക്കയുടെ നെല്ലറയെന്നു പ്രഖ്യാതമായ ഈ ഗ്രാമത്തിൽ പൈനൂർ പാടവും, എടത്തിരുത്തി പാടവും, മാണിയന്താഴം പാടവും നോക്കത്താദൂരത്തോളം ഇടക്ക് തുരുത്തുകളുമായി വിസ്തൃതമായി കിടന്നിരുന്ന  പാടശേഖരങ്ങളായിരുന്നു. ചതുപ്പു സ്ഥലങ്ങളോ, മറ്റു പാഴ് ഭൂമിയോ ഇല്ലാതിരുന്നതുകൊണ്ട് കാർഷികാഭിവൃദ്ധിക്കുവേണ്ടി പരമാവധി ചൂഷണം ചെയ്യാൻ ഇവിടെയുള്ള  കർഷകസമൂഹത്തെ സഹായിക്കും വിധം തോടുകളും ജലാശയങ്ങളും നിറഞ്ഞ മനോഹര ഗ്രാമമായിരുന്നു ഇത്.