പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാടുനീളേ കൊലനടത്തും മാരിയെ തടുത്തിടാൻ
മാരിയെ തടുത്തിടാൻ
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും
തുടർച്ചയായ് തുടർച്ചയായ്
കൈകൾ രണ്ടും കഴുകിടും
കൊറോണയെന്ന ഭീകരനെ
തുടച്ചു ഞങ്ങൾ നീക്കിടും
പദവിയും പ്രതാപവും
പാരിലെന്തുനൽകിടും
മാന്യ ഹൃദയമുള്ള നല്ല
മാനവനായ് മാറിടു
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും
കരുതലോടേ ലോക് ഡൗൺന്റെ
നിയമമെല്ലാം നോക്കിടും
പൊതുവിടങ്ങളിൽ പെരുത്ത്
സൂക്ഷ്മത പാലിച്ചിടാം
തുമ്മലിൽ ചുമക്കലിൽ
തൂവലായാൽ മറച്ചിടാം
പിന്നെയൊന്നു ചേർന്നിരിക്കാൻ
ഇന്നകന്നിരുന്നിടം
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും